Kerala weather :തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാത ചുഴിയായി ദുർബലമായി. അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരളത്തിൽ ഒറ്റപ്പെട്ട മഴ ആയിരിക്കും ഇനി ലഭിക്കുകയെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ. കിഴക്കൻ മേഖലകളിൽ ഇടിയോടുകൂടിയിട്ടുള്ള മഴയായിരിക്കും വരും ദിവസങ്ങളിൽ ലഭിക്കുക.
കേരളത്തിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
ഉയർന്ന തിരമാല സാധ്യത
ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.