kerala weather 21/02/24 : വിവിധ പ്രദേശങ്ങളില്‍ ഇന്നു പുലര്‍ച്ചെ പെയ്ത മഴയുടെ കണക്ക് അറിയാം, ഇന്നും മഴ സാധ്യത
കേരളത്തില്‍ ചിലയിടങ്ങളില്‍ ഇന്നലെ ഒറ്റപ്പെട്ട ചാറ്റല്‍ മഴ ലഭിച്ചു. തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നേരിയ തോതില്‍ ചാറ്റല്‍ മഴ ലഭിച്ചത്. ഇന്നും മഴ സാധ്യത. സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസത്തിനകം ചൂടിന് കുറവുണ്ടാകുമെന്നും ഇന്നു മുതല്‍ തന്നെ ചൂട് കഴിഞ്ഞ ദിവസത്തേക്കാള്‍ കുറഞ്ഞു തുടങ്ങുമെന്നും മെറ്റ്ബീറ്റ് വെതര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് തൃശൂര്‍, എറണാകുളം ജില്ലകളില്‍ ചാറ്റല്‍ മഴ ലഭിച്ചത്. തൃശൂരിലെ ഒ്ല്ലൂ്്ക്കരയില്‍ 11 എം.എം, പീച്ചി- 10 എം.എം, പനച്ചേരി 8.4 എം.എം, വെള്ളാനിക്കര 8.1, അമല നഗര്‍ -0.1 എം.എം മഴ ലഭിച്ചു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും മഴമാപിനികളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
കാറ്റിന്റെ ഗതിയിലെ മാറ്റമാണ് ചൂടു കുറയാനും ഒറ്റപ്പെട്ട മഴക്കും കാരണമാകുന്നതെന്ന് മെറ്റ്ബീറ്റിലെ നിരീക്ഷകര്‍ പറയുന്നു. ഇന്നും കേരളത്തില്‍ പലയിടങ്ങളിലും 37 മുതല്‍ 38 ഡിഗ്രി വരെ താപനില റിപ്പോര്‍ട്ട് ചെയ്‌തേക്കാം. കഴിഞ്ഞ ദിവസങ്ങളില്‍ 40ത്ഥ വരെ താപനില ഉണ്ടായിരുന്നിടങ്ങളിലാണ് ഇത്. കാറ്റിന്റെ അസ്ഥിരത കാരണം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചാറ്റല്‍ മഴ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇന്നലെ രാത്രി വൈകിയും ഇന്ന് പുലര്‍ച്ചെയുമായി എറണാകുളം കലൂരില്‍ ചാറ്റ്ല്‍ മഴ ലഭിച്ചു. കൊച്ചി നേവല്‍ ബേസില്‍ 6.2 എം.എം മഴ രേഖപ്പെടുത്തി. മലപ്പുറം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ ഇന്നും നാളെയും നേരിയ തോതില്‍ ചാറ്റല്‍ മഴ ലഭിച്ചു. വേനല്‍ മഴ കൂടുതലായി ലഭിക്കാന്‍ മാര്‍ച്ച് ആദ്യവാരം വരെ കാത്തിരിക്കേണ്ടി വരുമെന്നും അതുവരെ നേരിയ ചാറ്റല്‍ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും മെറ്റ്ബീറ്റ് വെതര്‍ അറിയിച്ചു.
അതിനിടെ, കേരളത്തില്‍ ഇന്നും (2024 ഫെബ്രുവരി 21) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് 6 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Photo– Abin-Devassykutty