kerala weather forecast updates 15/11/23: ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെട്ടു ; ശ്രീലങ്കയ്ക്ക് മുകളിൽ മറ്റൊരു ചക്രവാത ചുഴി
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ദ്വീപിനോട് ചേർന്നു രൂപം കൊണ്ട ന്യൂനമർദ്ദം (Low pressure Area) തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ രാവിലെയോടെ ആന്ധ്ര തീരത്തിനടുത്ത് അതി തീവ്ര ന്യൂനമർദമായി(Deep Depression) മാറും ,
തുടർന്ന് പടിഞ്ഞാറ്, വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും. 17 ഓടെ ഒഡീഷ തീരത്തിനും പതിനെട്ടോടെ പശ്ചിമബംഗാൾ തീരത്തിന് സമീപത്തുകൂടിയും സഞ്ചരിക്കാൻ സാധ്യത. അതി തീവ്ര ന്യൂനമർദ്ദം (Deep Depression) വീണ്ടും ശക്തിപ്പെട്ട് ചുഴലിക്കാറ്റ് ആകാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല.
അതിനിടെ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപം മറ്റൊരു ചക്രവാതചുഴി (upper air circulation – UAC ) കൂടി ഇന്നലെ രൂപപ്പെട്ടു. അന്തരീക്ഷത്തിന്റെ മിഡ് ട്രോപോസ്ഫിയറിക് ലെവലിൽ രൂപം കൊണ്ട ഈ ചുഴിയിൽ നിന്ന് ന്യൂനമർദ പാത്തിയും രൂപം കൊണ്ടു .
തെക്കൻ കേരളത്തിൽ ഇന്നും (15/11/23) നാളെയുംശക്തമായ മഴക്ക് സാധ്യതയുണ്ട്.
വടക്കൻ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും. മധ്യ കേരളത്തിലും മഴ കുറവായിരിക്കും.
.