kerala weather forecast 15/11/23: ന്യൂനമർദം ശക്തിപ്പെട്ടു ; ചുഴലിക്കാറ്റ് സാധ്യതയും
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ദ്വീപിനോട് ചേർന്നു രൂപം കൊണ്ട ന്യൂനമർദ്ദം (Low pressure Area) ശക്തിപ്പെട്ട് Well Marked Low (WML) ആയി. ഇന്ന് വീണ്ടും ശക്തിപ്പെട്ട് Depression (തീവ്ര ന്യൂനമർദം) ആകും. തുടർന്ന് പടിഞ്ഞാറ്, വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും. ഈ സിസ്റ്റം അതി തീവ്ര ന്യൂനമർദമാകാനും (Deep Depression) വീണ്ടും ശക്തിപ്പെട്ട് ചുഴലിക്കാറ്റ് ആകാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അതിനിടെ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപം മറ്റൊരു അന്തരീക്ഷ ചുഴി (upper air circulation – UAC ) കൂടി ഇന്നലെ രൂപപ്പെട്ടു. അന്തരീക്ഷത്തിന്റെ മിഡ് ട്രോപോസ്ഫിയറിക് ലെവലിൽ രൂപം കൊണ്ട ഈ ചുഴിയിൽ നിന്ന് ന്യൂനമർദ പാത്തിയും രൂപം കൊണ്ടു .
തമിഴ്നാട്ടിൽ മഴ കനക്കും
മുകളിൽ പറഞ്ഞ അന്തരീക്ഷ സ്ഥിതി അവലോകന പ്രകാരം തെക്കൻ തമിഴ്നാട്ടിലും തീരദേശ തമിഴ്നാട്ടിലും മഴ ശക്തിപ്പെടും. നിലവിൽ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി കടലിലും മേഘരൂപീകരണം രാവിലത്തെ ഉപഗ്രഹ ചിത്രങ്ങളിൽ ദൃശ്യമാണ്. ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പം നിറഞ്ഞ കാറ്റ് തമിഴ്നാടിന്റെ തീരദേശം വഴി സഞ്ചരിക്കുന്നുണ്ട് ഇത് മൂലം മേഘങ്ങൾ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. തമിഴ്നാടിന്റെ തീരദേശ മേഖലയിൽ അതിശക്തമായ മഴക്കും തെക്കൻ തമിഴ്നാട്ടിൽ ശക്തമായ മഴക്കും തെക്കൻ കേരളത്തിൽ ശക്തമായ മഴക്കും ഇന്നും (15/11/23) നാളെയും സാധ്യതയുണ്ട്.
വടക്കൻ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും. മധ്യ കേരളത്തിലും മഴ കുറവായിരിക്കും.

.
I am really impressed together with your writing talents as smartly as with the format in your blog. Is this a paid subject or did you customize it yourself? Either way keep up the excellent high quality writing, it is uncommon to look a nice weblog like this one these days!