kerala weather forecast 13/12/23: ഇന്നും നാളെയും മഴ സാധ്യത എങ്ങനെ ?
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രം മഴ സാധ്യത. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു മിക്ക പ്രദേശങ്ങളിലും പകൽ വരണ്ട കാലാവസ്ഥ തുടരും. രാത്രിയും പുലർച്ചയും ചിലയിടങ്ങളിൽ നേരിയതോതിൽ ഇടത്തരം മഴയോ ലഭിച്ചേക്കാം.
വെള്ളിയാഴ്ച മുതൽ തെക്കൻ കേരളത്തിലും മധ്യ ജില്ലകളിലും വീണ്ടും ഇടിയോടു കൂടെയുള്ള മഴ തിരികെ എത്തും. വടക്കൻ കേരളത്തിൻറെ കിഴക്കൻ മേഖലകളിലും വെള്ളിയാഴ്ച മുതൽ മഴ പ്രതീക്ഷിക്കാം. കഴിഞ്ഞദിവസം ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായി ഇപ്പോഴും കടലിൽ തുടരുകയാണ്.
ഈ ചക്രവാത ചുഴി കേരളത്തിന്റെ കാലാവസ്ഥയെ നിലവിൽ സ്വാധീനിക്കുന്നില്ല. അടുത്ത ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപമായി ഒരു ചക്രവാത ചുഴി രൂപപ്പെടാനും ഇത് മൂലം തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. നിലവിൽ ഈ മേഖലയിൽ കാറ്റിന് ശക്തി കൂടുതലാണ് അറബിക്കടലിലെ ചക്രവാത ചുഴി നിലനിൽക്കുന്നതാണ് ഇതിന് കാരണം.
കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ പ്രവചനത്തിൽ, ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
വാർത്തകൾ തൽസമയം ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലിലും ഗ്രൂപ്പിലും ജോയിൻ ചെയ്യുക.
© Metbeat News
Thanks for sharing. I read many of your blog posts, cool, your blog is very good.