Kerala weather 28/09/24: ശ്രീലങ്കയ്ക്ക് സമീപം ചക്രവാത ചുഴി, മഴ, കേരളത്തിൽ മൂന്നു തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത

Kerala weather 28/09/24: ശ്രീലങ്കയ്ക്ക് സമീപം ചക്രവാത ചുഴി, മഴ, കേരളത്തിൽ മൂന്നു തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത

ശ്രീലങ്കക്ക് സമീപം രൂപപ്പെടുന്ന അന്തരീക്ഷ ചുഴിയെ തുടർന്ന് ഇന്നുമുതൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ മഴ സാധ്യത. ഉച്ചയ്ക്കു ശേഷവും വൈകിട്ടും രാത്രിയും പുലർച്ചയും ആയി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടെ മഴ ലഭിക്കുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

മഴ സാധ്യതയെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും (imd)ഇന്ന് 6 ജില്ലകളിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലെ കോഴിക്കോട്, വയനാട് ജില്ലകളിലും മധ്യകേരളത്തിലെ ഇടുക്കിയിലും തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയിലും, പത്തനംതിട്ട ജില്ലയിലും ഒരു മണിക്ക് ശേഷം മഴ സാധ്യതയുണ്ട്. ഇടുക്കി ജില്ലയിലും മഴ സാധ്യതയുണ്ട്. മഴ സാധ്യതയുള്ള മറ്റു പ്രദേശങ്ങൾ കോതമംഗലം, പമ്പ,പൈനാവ്, ഈരാറ്റുപേട്ട, മൂന്നാർ എന്നിങ്ങനെയാണ്.

കേരളതീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് (തിരുവനന്തപുരം, കണ്ണൂർ, കാസറഗോഡ്) 28/09/2024 വൈകുന്നേരം 05.30 മുതൽ 29/09/2024 രാത്രി 11.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തമിഴ്നാട് തീരത്ത് 27/09/2024 രാത്രി 08.30 മുതൽ 29/09/2024 രാത്രി 11.30 വരെ 0.9 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദേശങ്ങൾ

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ഒക്‌ടോബർ ഒന്ന് വരെ മഴയ്ക്കൊപ്പം ഇടിമിന്നലും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുക.

  1. അതേസമയം വരും മണിക്കൂറുകളിൽ പത്തനംതിട്ട കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
  2. metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment