Kerala weather 28/03/24: കേരളത്തിൽ ഇന്നും താപനില ഉയർന്നു തന്നെ, മുന്നറിയിപ്പു നൽകി കാലാവസ്ഥ വകുപ്പ്
കേരളത്തിൽ ഇന്നും താപനില ഉയർന്നു തന്നെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രിവരെ താപനില ഉയരുമെന്നാണ് ഐ എം ഡി മുന്നറിയിപ്പ്. കേരളത്തിലെ ഒൻപത് ജില്ലകളിലാണ് ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും.
പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 31 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.