Kerala weather 27/10/24: ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ

Kerala weather 27/10/24: ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. വരും മണിക്കൂറുകളിൽ തിരുവനന്തപുരം ജില്ലയിലെ വിതുര, കിളിമാനൂർ, പൊന്മുടി, നെടുമങ്ങാട്, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളിൽ എല്ലാം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

ഉച്ചയ്ക്കുശേഷം വർക്കല, ആയൂർ, കൊല്ലം, കൊട്ടാരക്കര, പറവൂർ എന്നിവിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാം. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും പ്രത്യേക അലർട്ടുകൾ നൽകിയിട്ടില്ല. മഴയ്ക്കൊപ്പം ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കുക. കൂടാതെ തമിഴ്നാടിന്റെ ചില പ്രദേശങ്ങളിലും ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്നലെ പാലക്കാട് മണ്ണാർക്കാട് കനത്ത മഴയാണ് ലഭിച്ചത്. അട്ടപ്പാടി ചുരം റോഡിൽ മന്തം പൊട്ടി ഭാഗത്ത് കോസ് വേ കരകവിഞ്ഞ് മണ്ണാർക്കാട് ചിന്നത്തടാകം റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment