Kerala weather 27/08/25: രണ്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ്, 35 മുതൽ 45 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
കേരളത്തിൽ വീണ്ടും രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ചയാണ് രണ്ടു ജില്ലകളിൽ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ ഒരു ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടില്ല കാലാവസ്ഥ വകുപ്പ്.
അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (26/01/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദേശം
27/01/2025 : തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കു ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.