Kerala weather 26/03/25: 5 വർഷത്തിനിടയിൽ ഏറ്റവും വേനൽ മഴ ലഭിച്ചത് ഇത്തവണ
മാർച്ച് 1 മുതൽ 26 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വേനൽ മഴ കണക്ക് പ്രകാരം കഴിഞ്ഞ 5 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇത്തവണ. ഇതുവരെ ലഭിച്ചത് 58.2 mm 2021ൽ ലഭിച്ചത് 35.7 mm. ഏറ്റവും കുറവ് മഴയായിരുന്നു കഴിഞ്ഞവർഷം ലഭിച്ചിരുന്നത്.
കഴിഞ്ഞ 5 വർഷത്തിനിടയിൽ കാസർഗോഡ്, എറണാകുളം, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒഴികെ കൂടുതൽ മഴ ലഭിച്ചത് ഇത്തവണയാണ്.
108 mm മഴ ലഭിച്ച കോട്ടയം ജില്ലയാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല എന്നും കാലാവസ്ഥ വകുപ്പ്. 100 mm ലഭിച്ച തിരുവനന്തപുരവും, പത്തനംതിട്ടയും ( 99 mm) തൊട്ടു പിറകിൽ ഉണ്ട്.
ഏറ്റവും കുറവ് മഴ കാസർകോട് ജില്ലയിലാണ്. 4.4 mm മഴയാണ് കാസർഗോഡ് ജില്ലയിൽ ലഭിച്ചത്. 2022ൽ ജില്ലയിൽ ഈ കാലയളവിൽ 53 mm മഴ ലഭിച്ചിരുന്നു.
അതേസമയം കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലും ഇടിമിന്നലും, കാറ്റും, മഴയും ഉണ്ടാകും. കൂടിയ മഴ പലയിടങ്ങളിലും ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സം ഇല്ലെന്നും ഐ എം ഡി.