ന്യൂനമര്‍ദം ദുര്‍ബലമായി, കാലവര്‍ഷം വിടവാങ്ങല്‍ പുരോഗമിക്കുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം തെക്കന്‍ ഒഡിഷയില്‍ കരകയറി ദുര്‍ബലമായി. തുടര്‍ന്ന് ചക്രവാത ചുഴിയായി തെക്കന്‍ ചത്തീസ്ഗഡിനു മുകളില്‍ തുടരുകയാണ്. കൊങ്കണ്‍ തീരം മുതല്‍ തെക്കന്‍ ബംഗ്ലാദേശ് വരെ ചത്തീസ്ഗഡിനു മുകളിലൂടെ ന്യൂനമര്‍ദ പാത്തിയും നിലവില്‍ തുടരുന്നുണ്ട്.
കാലവര്‍ഷം കൂടുതല്‍ പ്രദേശത്ത് വിടവാങ്ങി
ഈ സിസ്റ്റം കാരണം ഉത്തരേന്ത്യയില്‍ അടുത്ത ദിവസങ്ങളിലും മഴ സജീവമായി തുടരും. എന്നാല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് കാലവര്‍ഷം വിടവാങ്ങുന്നത് പുരോഗമിക്കുകയാണ്. ഇന്ന് രാജസ്ഥാനിലെ അജ്മീര്‍, ഫിറോസ്പൂര്‍, സിസ്‌റ, ചുരു, മൗണ്ട് അബു, ദീസ, സുരേന്ദര്‍ നഗര്‍, ജുനാഗ്ര എന്നിവിടങ്ങളില്‍ നിന്ന് കാലവര്‍ഷം വിടവാങ്ങി.
കേരളത്തില്‍ ഇടിയോടെ മഴ വരുന്നു
കൊങ്കണ്‍ തീരത്തും മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരത്തും നാളെയും ശക്തമായ മഴ സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ ഏതാനും മിനുട്ടു മാത്രം നീണ്ടു നില്‍ക്കുന്ന മഴയാണ് നാളെയും പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് മഴയുടെ സ്വഭാവം വൈകിട്ട് ഇടിയോടെ പെയ്യുന്ന രീതിയിലേക്ക് മാറും.
വെള്ളിയാഴ്ച മുതല്‍ കിഴക്കന്‍ മേഖലയില്‍ ഇടിയോടെ മഴ സാധ്യത. തമിഴ്‌നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള കിഴക്കന്‍ തീരത്തും ഇടിയോടെ മഴ ലഭിക്കും. തുലാവര്‍ഷത്തിന്റെ സ്വഭാവത്തോടെയുള്ള മഴ എന്നാല്‍ തുലാവര്‍ഷത്തിന്റെ ഭാഗമല്ല. കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ ശ്രദ്ധിക്കുക.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page