Kerala weather 20/04/25: വേനൽ മഴ രണ്ടുമാസം തികയാനിരിക്കേ 59% അധികമഴ
കേരളത്തിൽ വേനൽ മഴ രണ്ടുമാസം തികയാനിക്കേ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (imd )മാർച്ച് ഒന്നു മുതൽ ഏപ്രിൽ 20 വരെയുള്ള കണക്കുപ്രകാരം 59 ശതമാനം അധികമഴ ലഭിച്ചു. ഈ കാലയളവിൽ കേരളത്തിൽ ലഭിക്കേണ്ടത് 98.7 ശതമാനം മഴയാണ്. 156.5% മഴ ലഭിച്ചു. ഈ കാലയളവിൽ ഇടുക്കി ഒഴികെ മറ്റെല്ലാ ജില്ലകളിലും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ സാധാരണ മഴയാണ് ലഭിച്ചത്.
4 ശതമാനം മാത്രമാണ് അധിക മഴ ലഭിച്ചത്. 142.9 mm മഴ ലഭിക്കേണ്ട ഇടുക്കിയിൽ 149 എം എം മഴ ലഭിച്ചു. ഈ കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. 160 ശതമാനം അധികം മഴ ലഭിച്ചു. 43.2 mm മഴ ലഭിക്കേണ്ട കണ്ണൂർ ജില്ലയിൽ 112. 3mm മഴ ലഭിച്ചു. തൊട്ടുപിറകെ പാലക്കാടുണ്ട്. പാലക്കാട് 101 എം എം അധിക മഴ ലഭിച്ചു.71.7 mm മഴ ലഭിക്കേണ്ട പാലക്കാട് ജില്ലയിൽ 144.1 mm മഴ ലഭിച്ചു.
മറ്റു ജില്ലകളിൽ അധികമഴ ലഭിച്ച കണക്ക് ഇങ്ങനെ
ആലപ്പുഴ 26, എറണാകുളം 29, കാസർകോട് 33, കൊല്ലം 64, കോട്ടയം 95,കോഴിക്കോട് 96,മലപ്പുറം 65, പത്തനംതിട്ട 49, തിരുവനന്തപുരം 76, തൃശ്ശൂർ 63 വയനാട് 83 ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ അധികം മഴ ലഭിച്ചത്.
അതേസമയം മാഹിയിലും ലക്ഷദ്വീപിലും ഈ കാലയളവിൽ ലഭിക്കേണ്ട മഴയേക്കാൾ അധിക മഴ ലഭിച്ചിട്ടുണ്ട്. മാഹിയിൽ 64 ഉം ലക്ഷദ്വീപിൽ 66% അധിക മഴ ലഭിച്ചു. 52.8 mm മഴ ലഭിക്കേണ്ട മാഹിയിൽ 86.6 mm മഴ ലഭിച്ചു. 36.3 mm മഴ ലഭിക്കേണ്ട ലക്ഷദ്വീപിൽ 60. നാല് എംഎം മഴ ലഭിച്ചു.
അതേസമയം കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും പകൽ ചൂട് കൂടാനും സാധ്യതയുണ്ട്.
Tag:59% more rain before the end of two months of summer rains