Kerala weather 16/03/25: ഈ ജില്ലകളില്‍ ഇന്ന് മഴ സാധ്യത, വടക്ക് ചൂടിന് മഞ്ഞ അലര്‍ട്ട്
മധ്യ കേരളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും തമിഴ്‌നാടിന്റെ മധ്യ, തെക്കന്‍ മേഖലകളിലുമായി രൂപപ്പെട്ട കാറ്റിന്റെ അഭിസരണം (wind convergence) മൂലം കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ സാധ്യത. ഈ മാസം 19 മുതല്‍ മഴ തുടങ്ങുമെന്നായിരുന്നു മെറ്റ്ബീറ്റ് വെതര്‍ ഉള്‍പ്പെടെ നേരത്തെ നിരീക്ഷിച്ചിരുന്നത്. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ ഇന്നു മുതല്‍ തന്നെ ഇടിയോടെ മഴ തുടങ്ങുമെന്നാണ് പുതിയ നിരീക്ഷണമെന്ന് ഞങ്ങളുടെ വെതര്‍മാന്‍ പറയുന്നു.
മധ്യ കേരളത്തില്‍ മഴ സാധ്യത
ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും തെക്കന്‍ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും ഇന്ന് മഴ സാധ്യത. അറബിക്കടലില്‍ കേരള തീരത്തും ഇന്ന് ശക്തമായ മഴ ലഭിക്കും.
തമിഴ്‌നാട്ടിലും മഴ
കാറ്റിന്റെ അഭിസരണം മൂലം തെക്കന്‍ തമിഴ്‌നാട്ടിലെ പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങളില്‍ ഇന്ന് മഴ ലഭിക്കും. ഈ മേഖലയിലെ മഴ കേരളത്തിനും ഗുണകരമാണ്. കേരളത്തിലേക്കും ഈ മഴ വ്യാപിക്കാന്‍ സാധ്യതയുണ്ട്.
തമിഴ്‌നാട്ടിലെ തൂത്തുകുടി, തിരുനെല്‍വേലി, കന്യാകുമാരി, തെങ്കാശി, തേനി, വിരുദുനഗര്‍, നെല്ലൈ ജില്ലകളില്‍ ഇന്ന് ഇടിയോടെ മഴ സാധ്യത.
കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ സാധ്യത
കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്നും എന്നാല്‍ ഒരു ജില്ലയിലും മഴയെ തുടര്‍ന്ന് മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ അടുത്ത നാലു ദിവസം കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
കടുത്ത ചൂട് മഞ്ഞ അലര്‍ട്ട്
മഴ ലഭിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ചൂടിനെ തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഇന്ന് ചൂടിനെ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.
മത്സ്യത്തൊഴിലാളി മുന്നറിയിപ്പില്ല
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (16/03/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ മെറ്റ്ബീറ്റ് വെതര്‍ അവലോകനം
കേരളത്തില്‍ ഇന്ന് കോഴിക്കോട് ജില്ലയുടെ തീരദേശം, ഇടനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്ന് മഴ സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ഈ ജില്ലകളില്‍ ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ ഇടിയോടു കൂടെ ഇടത്തരം മഴ ഇന്നു രാത്രി വൈകിവരെയുള്ള സമയങ്ങളില്‍ പ്രതീക്ഷിക്കാം.
ഇടിമിന്നല്‍ ജാഗ്രത
തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ മിന്നല്‍ അനുഭവപ്പെട്ടാല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാം. മിന്നല്‍ തല്‍സമയം അറിയാന്‍ മെറ്റ്ബീറ്റ് വെതര്‍ വെബ്‌സൈറ്റിലെ ലൈറ്റ്‌നിങ് റഡാര്‍ വഴി ട്രാക്ക് ചെയ്യാനാകും.
Tag- Get the latest Kerala weather update for March 16, 2025. Explore rain possibilities in select districts and heat warnings for the northern parts of the state. Kerala weather forecast for March 16, 2025. Find out about potential rain in specific districts and heat alerts for the northern regions.