Kerala weather 10/03/24: ഈ ജില്ലകളിൽ മഴ സാധ്യതയെന്ന് Imd

Kerala weather 10/03/24: ഈ ജില്ലകളിൽ മഴ സാധ്യതയെന്ന് Imd

കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ മഴ സാധ്യത എന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് മഴ സാധ്യത. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ ഉച്ചയ്ക്കുള്ള ബുള്ളറ്റിനിൽ പറയുന്നു.

ഇന്നും നാളെയും പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും തൃശ്ശൂരിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി വരെ ചൂട് കൂടുതലാണിത്.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.