ന്യൂനമര്‍ദം ശക്തിപ്പെട്ടു; രണ്ടു ദിവസം കേരളത്തിലും മഴ സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദം (well marked low pressure are – WML) ആയതിനു പിന്നാലെ കേരളത്തിലടക്കം നാളെ മുതല്‍ മഴ താല്‍ക്കാലികമായി തിരികെയെത്തും. തിങ്കളാഴ്ചയോടെ ന്യൂനമര്‍ദം വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദം (Depression) ആകാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ കേരളത്തിലും ബംഗാളിലും ഒഡിഷയിൽ വ്യാഴം വരെയും മഴ സാധ്യതയുണ്ട്.
ഇന്ന് രാവിലെയാണ് ന്യൂനമര്‍ദം വെല്‍ മാര്‍ക്ഡ് ലോ പ്രഷറായി മാറിയത്. ന്യൂനമര്‍ദം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് മണ്‍സൂണ്‍ മഴപാത്തിയോട് ചേര്‍ന്നാണ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ബംഗാളിനോട് ചേര്‍ന്നാണ് ഇനി ന്യൂനമര്‍ദം സ്ഥിതി ചെയ്യുക. ഒഡിഷയിലും ബംഗാളിലും ബംഗ്ലാദേശിലും ഇതിന്റെ ഭാഗമായി മഴ ശക്തിപ്പെടും.
തുടര്‍ന്ന് മൂന്നു ദിവസത്തിനകം ന്യൂനമര്‍ദം വടക്കു വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒഡിഷ, ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ മേഖലകളിലും മഴ നല്‍കും. ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും മഴ ലഭിക്കും.
കേരളത്തില്‍ രണ്ടു ദിവസം കിഴക്കന്‍ മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മഴ സാധ്യത. തീരദേശത്തും അപ്രതീക്ഷിതമായി മഴ ലഭിച്ചേക്കും. എന്നാല്‍ അതിശക്തമായ മഴയോ, തീവ്രമഴയോ സാധ്യതയില്ല.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page