Kerala weather 06/10/24: ഇന്നും വിവിധ പ്രദേശങ്ങളിൽ മഴ, 8,9 തീയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം 6 ജില്ലകളിൽ നിന്ന് യെല്ലോ അലർട്ട് ആണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. അതേസമയം ചൊവ്വ ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കി ജില്ലയിലും, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്. അതിശക്തമായ മഴയാണ് ജില്ലകളിൽ ഈ ജില്ലകളിൽ ലഭിക്കാൻ സാധ്യത എന്നും കാലാവസ്ഥ വകുപ്പ്.
ഇന്നുച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുന്ന പ്രദേശങ്ങൾ
വർക്കല,കിളിമാനൂർ,ആയൂർ,കൊല്ലം,രാജപാളയം,പമ്പ,പുനലൂർ,ഈരാറ്റുപേട്ട, വൈക്കം,കറുകച്ചാൽ, ഇരിഞ്ഞാലക്കുട, തൃശ്ശൂർ,പാലക്കാട്, ഒറ്റപ്പാലം, മണക്കാട്,പൊന്നാനി, നിലമ്പൂർ,ബാലുശ്ശേരി, വടകര,കൽപ്പറ്റ,കാട്ടിക്കുളം, നടുവിൽ, പേരാവൂർ, കാസർകോട്, മഞ്ചേശ്വരം, പുത്തൂർ, തുടങ്ങിയ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്ക് ഒപ്പം ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. കേരളത്തിനു പുറമേ കർണാടകയുടെ വിവിധ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.
അതേസമയം ഇന്നലെ മലപ്പുറം ജില്ലയിലെ നിലമ്പൂരിന് സമീപം വഴിക്കടവ് വീടിനു സമീപം വെള്ളം കയറി. പാലെമാട് രാത്രി 9.30 വരെ ലഭിച്ചത് 4.5 സെ.മി മഴയാണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page