kerala weather 06/03/24: വേനൽചൂട്; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്, ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത

kerala weather 06/03/24: വേനൽചൂട്; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്, ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത

വേനൽചൂടിന് ആശ്വാസമായി കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇന്നലെയും തിരുവനന്തപുരം ജില്ലയിൽശക്തമായ മഴ ലഭിച്ചിരുന്നു.

kerala weather 06/03/24: ഇന്നലെ തിരുവനന്തപുരത്ത് ലഭിച്ച മഴ. ഫോട്ടോ: Arun kadakkal

അതേസമയം ഇന്ന് 7 ജില്ലകളിൽ താപനില ഉയരുമെന്ന മുന്നറിയിപ്പുണ്ട്. പത്തനംതിട്ട,കോട്ടയം, തൃശ്ശൂർ,ആലപ്പുഴ, പാലക്കാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പ് നൽകുന്ന നിർദ്ദേശം അനുസരിച്ച് മാർച്ച് 7 വരെ സംസ്ഥാനത്ത് താപനില ഉയരും. പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മാർച്ച് 7 വരെ 36 ഡിഗ്രി സെൽഷ്യസ് മുതൽ 38 ഡിഗ്രി വരെ താപനില ഉയരുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഉയർന്ന തിരമാലയ്ക്ക് സാധ്യത

ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശവും ഉണ്ട്.

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.