Kerala weather 01/12/23: ഈ പ്രദേശങ്ങളിൽ ഇന്ന് മഴ സാധ്യത

Kerala weather 01/12/23: ഈ പ്രദേശങ്ങളിൽ ഇന്ന് മഴ സാധ്യത

കേരളത്തിലെ താഴെ പറയുന്ന പ്രദേശങ്ങളിൽ അടുത്ത 6 മണിക്കൂറുകളിൽ മഴ സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദത്തെ (depression ) തുടർന്ന് ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തായി മേഘങ്ങൾ കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി തമിഴ്നാട് തീര പ്രദേശങ്ങളിലും കേരളത്തിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് Metbeat Weather ലെ നിരീക്ഷകർ പറയന്നു.

തിരുവനന്തപുരം, വിതുര നെടുമങ്ങാട്, നെയ്യാറ്റിൻകര, പൊന്മുടി, കിളിമാനൂർ, പുനലൂർ, ആയൂർ, കൊട്ടാരക്കര, തൃശൂർ ജില്ലയിലെ അവനൂർ, ഒട്ടുപാറ, കുന്നംകുളം, കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശ്ശേരി, മുക്കം, കോഴിക്കോട് തീരപ്രദേശം, എലത്തൂര് അത്തോളി തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് രാത്രി വരെയുള്ള സമയങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കോ ഇടിയോടുകൂടിയുള്ള ഇടത്തരം മഴക്കോ സാധ്യത.

തിരുവനന്തപുരം ജില്ലയിലെ മുകളിൽ പറഞ്ഞ പ്രദേശങ്ങളിൽ അടുത്ത മൂന്നു മണിക്കൂറിലും തൃശ്ശൂർ ജില്ലയിൽ വൈകിട്ടും കോഴിക്കോട് ജില്ലയിൽ രാത്രിയിലുമാണ് മഴ സാധ്യത.

© Metbeat News


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment