kerala weather 21/03/25: ഇന്ന് മഴ സാധ്യത, UV ഇൻ്റക്സ് Red അലർട്ടിൽ
കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴ സാധ്യത. അന്തരീക്ഷത്തിന്റെ മധ്യ ഉയരത്തിലുള്ള പടിഞ്ഞാറൻ കാറ്റും കിഴക്കൻ കാറ്റും അഭിസരണം (Convergence) നടക്കാൻ സാധ്യതയുള്ളതിനാൽ ആണ് ഇത്. വടക്കൻ കേരളത്തോട് ചേർന്നും മധ്യ കേരളത്തോട് ചേർന്നും അഭിസരണ സാധ്യത.
വടക്കൻ കർണാടക മുതൽ ശ്രീലങ്കയിലെ മാന്നാർ കടലിടുക്ക് വരെ കഴിഞ്ഞ ദിവസം ന്യൂനമർദ്ദ പാത്തി (Trough) രൂപപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് മഴക്ക് അനുകൂല സാഹചര്യം. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ ഇടിയോടെ മഴ ലഭിച്ചു തുടങ്ങും.
കണ്ണൂര് മുതൽ കൊല്ലം വരെയുള്ള ജില്ലകൾക്കാണ് മഴ കൂടുതൽ അനുകൂലം. ഇതിൽ തന്നെ എറണാകുളം മുതൽ കൊല്ലം വരെയുള്ള ജില്ലകൾക്കാണ് മഴ കൂടുതൽ ലഭിക്കുക. കോഴിക്കോട് , വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും മഴ സാധ്യത.
സംസ്ഥാനത്ത് പലയിടത്തും ചൂട് കൂടുകയാണ്. കൊല്ലം ജില്ലയിൽ റെഡ് അലർട്ടിന് സമാനമായ U V ഇൻ്റക്സ് 11 രേഖപ്പെടുത്തി. കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, ചെങ്ങന്നൂർ, തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് സമ്മാനമായ U V സൂചിക രേഖപ്പെടുത്തി. വളപ്പിൽശാല , കളമശ്ശേരി, ഒല്ലൂർ, ബേപ്പൂര്, മാനന്തവാടി, ധർമ്മടം എന്നിവിടങ്ങളിൽ yellow അലർട്ടിന് സമാനമായ യു.വി സൂചിക രേഖപ്പെടുത്തി.
നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥ അറിയാൻ ക്ലിക്ക് ചെയ്യുക metbeat.com