ഈ വർഷത്തെ ഇന്ത്യയിൽ ആദ്യത്തെയും അവസാനത്തെയും സൂര്യഗ്രഹണം നാളെ (ഒക്ടോബർ 25 ന്) നടക്കും. ഇന്ത്യയിൽ ഗ്രഹണം ഭാഗികമായിരിക്കും.
റഷ്യയിലും കസാഖിസ്ഥാനിലും ഗ്രഹണം 80 ശതമാനം ദൃശ്യമാകും. ഏറ്റവും വ്യക്തതയോടെ ഗ്രഹണം കാണാനാകുക റഷ്യയിലെ ഓറോഷിഷെ ലാറിയോനൊവോകയിലാണ്. ഇവിടെ 2 മണിക്കൂറും 14 മിനുട്ടും 56 സെക്കന്റും ഗ്രഹണം ഉണ്ടാകും. 81.38 ശതമാനം സൂര്യനെ ചന്ദ്രൻ മറയ്ക്കും.
താജികിസ്ഥാനിൽ 65.05 ശതമാനവും അഫ്ഗാനിസ്ഥാനിൽ 52.75 ശതമാനവും പാകിസ്താന്റെ വടക്കൻ മേഖലയിൽ 52.75 ഉം തെക്കൻ മേഖലയിൽ 49.17 ശതമാനവും ഗ്രഹണം ദൃശ്യമാകും. ശ്രീലങ്കവരെയാണ് ഗ്രഹണത്തിന്റെ സ്വാധീനം ഉണ്ടാകുക. ശ്രീലങ്കയുടെ തെക്കു പടിഞ്ഞാറൻ പ്രവിശ്യയായ പ്രോംപ്റ്റ് റോക്കിൽ 0.02 ശതമാനം മാത്രമാണ് ഗ്രഹണം ഉണ്ടാകുക.
ഇന്ത്യയിൽ
ഇന്ത്യയിൽ ഏറ്റവും വ്യക്തതയോടെ ഗ്രഹണം കാണാനാകുക ജമ്മു കശ്മിരിലാണ്. ഇവിടെ 53.90 ശതമാനം വ്യക്തതയോടെ ഗ്രഹണം ദൃശ്യമാകും. വൈകിട്ട് 4.48 ന് തുടങ്ങി സൂര്യാസ്തമയം വരെ ദൃശ്യമാകും.
2 മണിക്കൂറും 3 മിനുട്ടും 32 സെക്കന്റും ഇവിടെ ഗ്രഹണം നടക്കും. വടക്കൻ രാജസ്ഥാനിൽ 41.66 ശതമാനവും തെക്കൻ രാജസ്ഥാനിൽ 36.65 ശതമാനവും മധ്യപ്രദേശിൽ 32.89 ശതമാനവും ഗുജറാത്തിൽ 28.04 % വും വ്യക്തതയോടെ ഗ്രഹണം ദൃശ്യമാകും. ഉത്തർപ്രദേശിലും ഡൽഹിയിലും 38.20 ശതമാനവും ചത്തീസ്ഡഗിൽ 24 %വും മഹാരാഷ്ട്രയിൽ 21 % വും തെലങ്കാനയിൽ 21.70 %വും വടക്കൻ കർണാടകയിൽ 16.91 % വും മധ്യ കർണാടകയിൽ 13.36 %വും തെക്കൻ കർണാടകയിൽ 10.75 % വും തെക്കൻ ആന്ധ്രയിൽ 11.48 %വും വടക്കൻ തമിഴ്‌നാട്ടിൽ 7.43 % വും തെക്കൻ തമിഴ്‌നാട്ടിൽ 3.25 ശതമാനവും ഗ്രഹണം ദൃശ്യമാകും.
കേരളത്തിൽ വടക്ക് കൂടുതൽ വ്യക്തം
വടക്കൻ കേരളത്തിലാണ് കൂടുതൽ വ്യക്തമായി ഗ്രഹണം കാണുക. കാസർകോട് ഒരു മണിക്കൂറും 14 മിനുട്ടും 39 സെക്കന്റും ഗ്രഹണമുണ്ടാകും. വൈകിട്ട് 5.12 ന് തുടങ്ങി സൂര്യാസ്തമയമായ 6.06 വരെ ഗ്രഹണം തുടരും. മധ്യകേരളത്തിൽ 5.20 ന് തുടങ്ങി സൂര്യാസ്തമയം വരെയാണ് ഗ്രഹണം.
കാസർകോട്ട് 10.14% വും കാഞ്ഞങ്ങാട്ട് 9.75 % വും നീലേശ്വരത്ത് 9.61 % വും തൃക്കരിപ്പൂരിൽ 9.44 % വും തളിപ്പറമ്പ് 9.17 % വും കണ്ണൂരിൽ 8.84 % വും കൂത്തുപറമ്പ് 8.67% വും തലശ്ശേരി 8.52 %വും മാഹിയിൽ 8.44 % വും വടകരയിൽ 8.26 % വും തൊട്ടിൽപാലം 8.30 %വും ചക്കിട്ടപാറയിൽ 8.16 %വും നടുവണ്ണൂരിൽ 8.01 % വും കൊയിലാണ്ടിയിൽ 7.91 % വും അത്തോളിയിൽ 7.81 % വും താമരശ്ശേരിയിൽ 7.80% വും കോഴിക്കോട് നഗരം 7.57 % വും രാമനാട്ടുകരയിൽ 7.4 %വും ചെട്ടിപ്പടിയിൽ 7.22 % വും മഞ്ചേരിയിൽ 7.18 % വും നിലമ്പൂരിൽ 7.46% വും വണ്ടൂരിൽ 7.30 % വും മലപ്പുറത്ത് 7.07 % വും തിരൂരിൽ 6.91 % വും പെരിന്തൽമണ്ണയിൽ 6.92 % വും വളാഞ്ചേരിയിൽ പൊന്നാനിയിൽ 6.67 %വും 6.83 % വും മണ്ണാർക്കാട് 6.88% വും ചെർപ്പുളശ്ശേരിയിൽ 6.71 % വും പട്ടാമ്പിയിൽ 6.64 %വും ഷോർണൂരിൽ 6.53%വും പാലക്കാട്ട് 6.42 % വും
ഗ്രഹണം ദൃശ്യമാകും.
മധ്യകേരളത്തിൽ ഗ്രഹണം കുറയും
വടക്കാഞ്ചേരിയിൽ 6.36 % വും ചാവക്കാട് 6.32 % വും തൃശൂരിൽ 6.13 %വും തൃപ്രയാറിൽ 5.97 %വും ഇരിങ്ങാലക്കുടയിൽ 5.83 %വും കൊടുങ്ങല്ലൂരിൽ 5.65 %വും അങ്കമാലിയിൽ 5.53%വും പെരുമ്പാവൂരിൽ 5.38%വും കളമശേരിയിൽ 5.34 %വും മൂവാറ്റുപുഴയിൽ 5.14 %വും കൊച്ചിയിൽ 5.25 %വും ഗ്രഹണം ദൃശ്യമാകും.
തെക്കൻ കേരളത്തിൽ 5 %ത്തിലും കുറവ്
ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 5 ശതമാനത്തിൽ താഴെ മാത്രമേ ഗ്രഹണം ദൃശ്യമാകുകയുള്ളൂ. തൊടുപുഴയിൽ 4.97 % വും നെയ്യാറ്റിൻ കരയിൽ 2.65 % വും മാത്രമാകും ഗ്രഹണം.