കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു
എറണാകുളം ജില്ലയിലെ കോതമംഗലത്ത് ഇന്നലെ വൈകിട്ട് ഉണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ യുവാവിന് ദാരുണാന്ത്യം. വവടാട്ടുപാറ പലവന്‍പടിയിലാണ് സംഭവം. വടാട്ടുപാറ റോക്ക് ഭാഗം ബേസില്‍ വര്‍ഗീസാണ് മിന്നലേറ്റ് മരിച്ചത്. പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലില്‍ മരത്തിന് തീ പിടിച്ചു.
സമീപത്തുണ്ടായിരുന്നവര്‍ ബേസിലിനെ ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ കാറ്റും, മഴയും മിന്നലുമുണ്ടായിരുന്നു. ബേസില്‍ അവിവാഹിതനാണ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്നലെ തെക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വേനൽ മഴ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ മഴ ആലപ്പുഴക്കും കൊല്ലത്തിനും സമാന്തരമായി കടലിൽ പെയ്യുകയാണ്. ഇന്ന് വൈകിട്ടും തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഞങ്ങളുടെ നിരീക്ഷകർ പറഞ്ഞു.
മിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. metbeatnews website ലെ Live Lightning Radar ഉപയോഗിച്ച് മിന്നൽ എവിടെയാണെന്നും എത്ര അകലെയാണ് എന്നും അറിയാനാകും. മിന്നലിൽ നിന്ന് രക്ഷനേടാൻ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാം.
കാലാവസ്ഥ അപ്ഡേറ്റായിരിക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Metbeat Weather
photo credit : The Hindu