Kerala summer weather updates 07/05/24: വീണ്ടും ഉഷ്ണ തരംഗ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പും

Kerala summer weather updates 07/05/24: വീണ്ടും ഉഷ്ണ തരംഗ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പും

കേരളത്തിൽ കൊടും ചൂട് തുടരുന്നതിനിടെ നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത് . രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് ഐ എം ഡി പ്രഖ്യാപിച്ചത് . ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് യെല്ലോ അലർട്ട് സൂചിപ്പിക്കുന്നത്. 

അതേസമയം ഇന്ന് മലയോരമേഖലകളിലും വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലും മഴയ്ക്ക് സാധ്യത. പലയിടങ്ങളിലും രാത്രിയിലും പുലര്‍ച്ചെയും തന്നെ മഴ ലഭിച്ചു. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യത. 

കേരളത്തിൽ പന്ത്രണ്ടാം തീയതി വരെ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇടുക്കിക്കും മലപ്പുറത്തിനും പുറമെ വയനാട്ടിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. 

അതേസമയം ആലപ്പുഴ ജില്ലയിൽ ഉഷ്ണ തരംഗം മുന്നറിയിപ്പു നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്.ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി അടുത്ത രണ്ട ദിവസവും ജില്ലയില്‍ തുടരുമെന്നാണ് ഐ എം ഡി അറിയിച്ചിട്ടുള്ളത്. കൂടാതെആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും രാത്രിയും ചൂട് കൂടുമെന്നും കാലാവസ്ഥാ വകുപ്പ്.

ഉഷ്ണ തരംഗം മുന്നറിയിപ്പ് നിലനിൽക്കുന്ന ആലപ്പുഴ ജില്ലയിൽ അതീവ ജാഗ്രത വേണം എന്ന് കാലാവസ്ഥ വകുപ്പ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കുക. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതൽ . സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നൽകി. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക

  • ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക
  • ധാരാളമായി വെള്ളം കുടിക്കുക
  • അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക
  • കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക
  • നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക
  • വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക
  • കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം
  • എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment