Kerala summer weather 26/04/25: തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്നത്തെ മഴ തുടങ്ങി; മഴക്കൊപ്പം കാറ്റും, ആലിപ്പഴ വർഷവും
കേരളത്തിൽ ഇന്നത്തെ മഴ തുടങ്ങി. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് ഇന്ന് ആദ്യമായി മഴ ലഭിച്ചു തുടങ്ങിയത്. പിന്നീട് മഴ കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖലകളിലേക്കും വ്യാപിച്ചു തുടങ്ങി. ചെറുപുഴയിൽ അതിശക്തമായ മഴയും കാറ്റും ആണ് അനുഭവപ്പെടുന്നത്. ശക്തമായ കാറ്റിൽ റോഡരികിലെ മാവിലെ മാമ്പഴങ്ങൾ എല്ലാം വീഴുന്നുണ്ട്.
കാസർഗോഡ് കരിന്തളം കോയിത്തട്ട പ്രദേശത്ത് ശക്തമായ മഴയിൽ ആലിപ്പഴ വർഷവും ഉണ്ടായി. കണ്ണൂർ പെരിങ്ങോയിൽ മണിക്കൂറിൽ 59 കിലോമീറ്റർ വേഗതയിൽ ആണ് കാറ്റ് വീശുന്നത്.
കാസർഗോഡ് എരിക്കുളത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 52 കിലോമീറ്റർ ആണ്.
വരും മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മഴക്കൊപ്പം 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. അതേസമയം കോട്ടയം മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്കാണ് സാധ്യത.
Tag: Rains have started in South and North Kerala today; Wind and hailstorms are also expected along with the rain.