Kerala summer weather 10/04/24: ചെറിയപെരുന്നാൾ ദിനത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത
ചെറിയ പെരുന്നാൾ ദിനമായ ഇന്നും കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത. ഇന്നലെ ലഭിച്ചത് പോലെയുള്ള മഴയാണ് ഇന്നും പ്രതീക്ഷിക്കുന്നത്. അതായത് മധ്യ തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും വടക്കൻ കേരളത്തിൽ ഒന്നോ രണ്ടോ പ്രദേശത്തും ഇന്നും മഴ പ്രതീക്ഷിക്കാം.
മധ്യ തെക്കൻ ജില്ലകളിൽ ഉച്ചയ്ക്കു ശേഷവും വൈകിട്ടും ആണ് മഴ സാധ്യത. മഴയോടൊപ്പം 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും മിന്നലിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളുടെ കിഴക്കൻ മേഖല, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒന്നോ രണ്ടോ പ്രദേശങ്ങളിലാണ് മഴ.
നാളെ രാത്രിയും മറ്റന്നാളുമായി കേരളത്തിൻ്റെ അന്തരീക്ഷത്തിൽ ചില മാറ്റങ്ങൾ വരും. കഴിഞ്ഞ ദിവസത്തെ പോസ്റ്റുകളിൽ സൂചിപ്പിച്ചിരുന്നത് പോലെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കുന്നതിനുള്ള അന്തരീക്ഷ മാറ്റമാണ് നടക്കുക. കൂടുതൽ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമാകും.
നാളെ ഉച്ച കഴിഞ്ഞ് അടുത്ത ദിവസം പുലർച്ചെവരെയുള്ള സമയങ്ങളിലായി മധ്യ തെക്കൻ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തുടങ്ങി വടക്കൻ കേരളത്തിലെ ചില ഭാഗങ്ങൾവരെ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഏപ്രിൽ 12, 13 തീയതികളിൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മെച്ചപ്പെട്ട വേനൽ മഴ ലഭിക്കാൻ സാധ്യത. ശക്തമായ മിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. 12 ജില്ലകളിലാണ് ചൂടുകൂടുന്നതിനെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.
ഈ മാസം 13 വരെ പാലക്കാട് ജി ല്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 40 വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ജില്ലക ളിൽ ഉയർന്ന താപനില 38 വരെയും ആലപ്പുഴ, എറണാ കുളം, കാസർകോട് ജില്ലകളിൽ 37 വരെയും തിരുവനന്തപുരം, മാസവും സാധാരണയിൽ കൂടു മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവ സ്ഥാ വകുപ്പ് അറിയിച്ചു.
എല്ലാവർക്കും Metbeat Weather ൻ്റെ ചെറിയ പെരുന്നാൾ (ഈ ദുൽ ഫിത്വർ) ആശംസകൾ.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
FOLLOW US ON GOOGLE NEWS