kerala summer rain updates 16/03/25: മധ്യകേരളത്തിൽ ഇന്നത്തെ മഴ തുടങ്ങി
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നത്തെ മഴ തുടങ്ങി. തൃശ്ശൂരിലാണ് ഇന്ന് ആദ്യം മഴ ലഭിച്ചു തുടങ്ങിയത്. തൃശ്ശൂരിലും പാലക്കാട് അതിർത്തി പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. കൂടാതെ വടക്കൻ കേരളത്തിലെ കണ്ണൂർ ആലംകോട് ശക്തമായ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. ഭൂതത്താൻകെട്ടിൽ ഒരു മണിക്കൂർ ശക്തമായി മഴ ലഭിച്ചിട്ടുണ്ട്. മാറമ്പിള്ളിയിലും സാമാന്യം നല്ല മഴ ലഭിച്ചു. ആലപ്പുഴ ജില്ലയിലെ ചേർത്തല ഭാഗങ്ങളിൽ ഉച്ചയ്ക്ക് ഇടിക്കൊപ്പം നേരിയ ചാറ്റൽ മഴ മാത്രമാണ് അനുഭവപ്പെട്ടത്. പെരുമ്പാവൂർ,കാലടി,മഞ്ഞപ്ര എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. തൊടുപുഴയിലും, മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളായ പന്തല്ലൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പാണ്ടിക്കാട്, എടക്കര മഴ ലഭിച്ചിട്ടുണ്ട്. കോഴിക്കോട്, കുന്നമംഗലം, കൊടുവള്ളി, താമരശ്ശേരിയിലും മഴ .
പന്തളം ഭാഗത്തും നല്ല മഴയാണ് ലഭിച്ചത്. കുമരകം ഭാഗത്തും ചെറിയ ചാറ്റൽ മഴ ലഭിച്ചു. കോതമംഗലം,തൊടുപുഴ, വണ്ണപ്പുറം പ്രദേശങ്ങളിലും മഴ ലഭിച്ചിട്ടുണ്ട്. മധ്യ തെക്കൻ കേരളത്തിൽ തുടങ്ങിയ മഴ രാത്രിയോടെ വടക്കൻ ജില്ലകളിലേക്കും പ്രവേശിക്കാൻ സാധ്യതയുണ്ട്. വരുംദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ ഉച്ചയ്ക്കുശേഷം വേനൽ മഴ പ്രതീക്ഷിക്കാം.
ഈ മാസം 19 മുതല്‍ മഴ തുടങ്ങുമെന്നായിരുന്നു മെറ്റ്ബീറ്റ് വെതര്‍ ഉള്‍പ്പെടെ നേരത്തെ നിരീക്ഷിച്ചിരുന്നത്. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ ഇന്നു മുതല്‍ തന്നെ ഇടിയോടെ മഴ തുടങ്ങുമെന്നാണ് പുതിയ നിരീക്ഷണമെന്ന് ഞങ്ങളുടെ വെതര്‍മാന്‍ പറയുന്നു.
അതേസമയം കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്നും എന്നാല്‍ ഒരു ജില്ലയിലും ഇന്ന് മഴയെ തുടര്‍ന്ന് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ അടുത്ത നാലു ദിവസം കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. അതേസമയം മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
കേരളത്തിൽ വിവിധ ജില്ലകളിൽ മഴയ്ക്കൊപ്പം 40 കിലോമീറ്റർ വേഗത്തിൽ വീശി അടിക്കാവുന്ന കാറ്റിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് ഒരു ജില്ലകളിലും കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉയർന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലർട്ട് 7 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശ്ശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. സാധാരണക്കാർ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരും എന്നാണ് മുന്നറിയിപ്പ്.
യുവാവ് മിന്നലേറ്റു മരിച്ചു
കൊടുപ്പുന്നയിൽ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു. മരിച്ചത് പുതുവൽ ലക്ഷംവീട്ടിൽ അഖിൽ പി.ശ്രീനിവാസനാണ് (30).
Discover the latest weather updates in Kerala as rain begins today, with Thrissur experiencing the first showers. Strong rainfall reported in Thrissur and Palakkad.