kerala Summer Rain forecast 20/03/25 : ഇന്നത്തേക്കാള്‍ നാളെ കൂടുതല്‍ മഴ, ശനി മുതല്‍ മഴ വ്യാപിക്കും

kerala Summer Rain forecast 20/03/25 : ഇന്നത്തേക്കാള്‍ നാളെ കൂടുതല്‍ മഴ, ശനി മുതല്‍ മഴ വ്യാപിക്കും

കേരളത്തില്‍ വേനല്‍ മഴ തുടരും. തെക്കന്‍ ജില്ലകളില്‍ ആണ് വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ സാധ്യത. എന്നാലും കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ വേനല്‍ മഴ ഇടക്കിടെ വന്നു പോകും. പൊതുവെ കാസര്‍കോട് ജില്ലയിലാണ് വേനല്‍ മഴയില്‍ അല്‍പമെങ്കിലും കുറവ് metbeat weather പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ചൂടും മഴ ലഭിക്കുന്നതോടെ കുറയും.

ഇന്നും (20/03/25) നാളെയും

ഇന്ന് വടക്കന്‍ കേരളത്തിലും കര്‍ണാടകയിലുമായി കാറ്റിന്റെ അഭിസരണത്തെ തുടര്‍ന്ന് മംഗലാപുരം, കാസര്‍കോട് ഭാഗങ്ങളില്‍ ഇടിയോടെ മഴ ലഭിക്കാന്‍ സാധ്യത. കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കന്‍ മേഖലകളായ പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം ഭാഗത്തും മഴ ലഭിക്കും. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴ സാധ്യത.

നാളെ (21/03/25)

കോഴിക്കോട് നഗരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഇടിയോടെ മഴ സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴ തെക്കന്‍ ജില്ലകളില്‍. ഈരാറ്റുപേട്ട, വൈക്കം, കറുകച്ചാല്‍, ചെങ്ങന്നൂര്‍, കായംകുളം, പൈനാവ്, ആലപ്പുഴ, കാഞ്ഞിരപ്പള്ളി, കോട്ടയം, തിരുവല്ല, മാവേലിക്കര, കായംകുളം, ഏറ്റുമാനൂര്‍, ഉഴവൂര്‍, മുട്ടം, കാഞ്ഞിരപ്പള്ളി, എടമലക്കുടി, ളാഹ, കിളിമാനൂര്‍, ആയൂര്‍, പുനലൂര്‍ എന്നിവിടങ്ങളിലും

വടക്കന്‍ കേരളത്തിലെ താമരശ്ശേരി, മുക്കം, അത്തോളി, നടുവണ്ണൂര്‍, കുന്നമംഗലം, പൂവാറന്‍തോട്, തുഷാരഗിരി, തലയാട്, ബാലുശ്ശേരി, എലത്തൂര്‍, കക്കയം, വയനാട്ടിലെ ലക്കിടി , കണ്ണൂരിലെ മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍, പയ്യാവൂര്‍,

മധ്യ കേരളത്തിലെ കൊച്ചി, തൃശൂര്‍, പറവൂര്‍, കോതമംഗലം, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ ഇടിയോടെ മഴ സാധ്യത.

ശനി മുതല്‍ മഴ കൂടും

കേരളത്തില്‍ ശനി മുതല്‍ വേനല്‍ മഴ സജീവമാകും. തെക്കന്‍ ജില്ലകളില്‍ മലവെള്ളപ്പാച്ചില്‍ പോലുള്ള മഴക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം വടക്കന്‍ കേരളത്തിലും മഴ ലഭിക്കും.

ഇന്നലെ കോട്ടയത്ത് പെയ്ത മഴയുടെ കണക്ക്. മീനച്ചില്‍ റിവര്‍ ആന്റ് റെയിന്‍ മോണിറ്ററിങ് നെറ്റ്‌വര്‍ക്ക് രേഖപ്പെടുത്തിയത്.

Rainfall Data 
2025 March 20 at 8.30am In (mm)
(mm)
Melukavu17.37
Thalappalam48.20
Kunnonny Njarackal13.69
Kodumpidy37.20
Bharananganam52.45
Palakkad17.37
Ettumanoor18.60
Parappally37.59
Thirunakkara21.33
Peringulam Puliyidukku2.37
Kumarakom Ponmanthuruthu6.05
Aikkarakkunnu31.20
Maniamkunnu10.40
Kadaladimattam Oliyani26.99
Poonjar Thekkekara Town14.40
Mavady Velathussery0.82
Chennad55.56
Pathampuzha61.20
Kadaladimattam Oliyani26.99
Poonjar Thekkekara 14.40
Mavady Velathussery0.82
Chennad55.56
Pathampuzha

61.20

Meenachil River &Rain Monitoring Network (MRRM)

Tag : Get the latest on Kerala’s Summer Rain forecast for March 20, 2025. Anticipate heavier rainfall tomorrow, with widespread showers from Saturday onward.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020