മാര്‍ച്ച് മാസം 40 ഡിഗ്രി പിന്നിട്ട് കേരളവും
കേരളത്തില്‍ ഈ സീസണിലെ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി പാലക്കാട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഒദ്യോഗിക താപ മാപിനിയിലാണ് 40 ഡിഗ്രി ഇന്ന് പിന്നിട്ടത്. അപൂര്‍വമായാണ് കേരളത്തില്‍ മാര്‍ച്ച് മാസം 40 ഡിഗ്രി താപനില രേഖപ്പെടുത്തുന്നത്. 1989 നും 2024 നും ഇടയില്‍ നേരത്തെ മൂന്നു തവണ മാത്രമാണ് കേരളത്തില്‍ 40 ഡിഗ്രി താപനില പിന്നിട്ടിട്ടൂള്ളൂ.
ഇത് ഈ സീസണിലെ ഏറ്റവും കൂടിയ താപനിലയാണ് ഇന്ന് പാലക്കാട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും പാലക്കാട്ട് കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമേറ്റഡ് വെതര്‍ സ്‌റ്റേഷനുകളില്‍ ചൂട് 40 ഡിഗ്രി കടന്നിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നില്ല.
ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലെ അകോളയിലാണ്. 42.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. കേരളത്തിലെ മറ്റു സ്റ്റേഷനുകളായ പുനലൂരില്‍ 38 ഡിഗ്രി സെല്‍ഷ്യസ് ഡിഗ്രിയും കണ്ണൂര്‍ വിമാനത്താവളത്തില്‍ 37.4 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട്ട് 37 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.
മാര്‍ച്ച് മാസത്തില്‍ 40 ഡിഗ്രി അപൂര്‍വം
കേരളത്തില്‍ മാര്‍ച്ച് മാസത്തില്‍ 40 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തുന്നത് അപൂര്‍വമാണ്. 2019 ലാണ് ഇതിനു മുന്‍പ് മാര്‍ച്ചില്‍ ചൂട് 40 ഡിഗ്രി കടന്നത്. 2019 ല്‍ 40.8 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. അതിനു മുന്‍പ് 2007 ലാണ് 40 ഡിഗ്രി കടന്നത്. അന്ന് 40.2 ഡിഗ്രി കടന്നത്. അതിനു മുന്‍പ് 1992 ലും 40.4 ഡിഗ്രി കടന്നിരുന്നു.
എ.ഡബ്ല്യു.എസുകള്‍ ഒരു പടി മുന്നില്‍
ഇന്നും കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമേറ്റഡ് വെതര്‍ സ്‌റ്റേഷനുകളില്‍ (AWS) 42 ഡിഗ്രിവരെ കേരളത്തില്‍ രേഖപ്പെടുത്തി. മങ്കരയില്‍ 42.1 ഡിഗ്രി സെല്‍ഷ്യസാണ് എ.ഡബ്ല്യു.എസില്‍ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട്. ഇന്ന് കേരളത്തിലെ 12 സ്റ്റേഷനുകളിലാണ് AWS 40 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തിയത്. എന്നാല്‍ പരമ്പരാഗത മാപിനിയില്‍ പാലക്കാട് മാത്രമാണ് 40 ഡിഗ്രി പിന്നിട്ടത്.
പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം (41.8) ഡിഗ്രി സെല്‍ഷ്യസ് , പോത്തുണ്ടി ഡാം (41), കൊല്ലങ്കോട് (40.6), ഒറ്റപ്പാലം (40.5), അഞ്ചല്‍ (40.4 ) മംഗലം ഡാം (40.4), നിലമ്പൂര്‍ (40.3) വെള്ളാനിക്കര (40.3), ചെറുതാഴം (40.2), വെണ്ണമട (40.1), മീങ്കര (40.1) എന്നിവിടങ്ങളിലാണ് AWS ഡാറ്റ പ്രകാരം 40 ഡിഗ്രി പിന്നിട്ടത്. വിലങ്ങാന്‍കുന്ന് , കുന്നമംഗലം, തേന്‍മല, അതിരപ്പള്ളി, ഇടമലയാര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
അതിനിടെ, മധ്യ, തെക്കന്‍ കേരളത്തില്‍ ഇന്നും മഴ ലഭിച്ചു. ഇടുക്കി, ആലപ്പു, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മഴ രേഖപ്പെടുത്തിയത്.
കാലാവസ്ഥാ വിവരങ്ങള്‍ അപ്‌ഡേറ്റായിരിക്കാന്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക