kerala Rain forecast 12/04/25 : വിഷു കഴിയും വരെ മഴ തുടരും

kerala Rain forecast 12/04/25 : വിഷു കഴിയും വരെ മഴ തുടരും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ദുർബലമായി എങ്കിലും കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. വിഷു കഴിയുന്നതുവരെ കേരളത്തിൽ ഇടിയോടുകൂടിയുള്ള മഴ പല സമയങ്ങളിലായി ലഭിക്കാനാണ് സാധ്യത. ഇന്ന് പുലർച്ചെ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴ ലഭിച്ചു. ഇന്നലെയും ഇന്നും രാവിലെ കണ്ണൂരുൾപ്പെടെയുള്ള വടക്കൻ ജില്ലകളിലും മഴ ലഭിച്ചു. വടക്കൻ കേരളം ഉൾപ്പെടെ ഭാഗിക മേഘാവൃതമായ അന്തരീക്ഷമാണ്. മാർച്ച് ആദ്യവാരത്തിൽ സൂചിപ്പിച്ചതുപോലെ കേരളത്തിൽ വേനൽ മഴയും സജീവമായി കഴിഞ്ഞു. ഇടക്കിടെ മഴ കിട്ടുന്ന ഒരു സാഹചര്യം എന്നായിരുന്നു അന്ന് Metbeat Weather മാർച്ച്, ഏപ്രിൽ മാസങ്ങളെ സൂചിപ്പിച്ചിരുന്നത്.

വിഷു കഴിഞ്ഞ് മഴ കൂടും

ഏപ്രിൽ പകുതി എത്തുന്നതോടെ വീണ്ടും കാലാവസ്ഥയിൽ മാറ്റങ്ങൾ വരും. Pre Monsoon മഴ എന്നുള്ള ശക്തമായ വേനൽ മഴ വരുന്ന ആഴ്ചകളിൽ ലഭിക്കും. ഇതോടൊപ്പം ന്യൂനമർദ്ദം (Low pressure area – LPA) / ന്യൂനമർദ്ദ പാത്തി / ചക്രവാത ചുഴി / എംജെ.ഒ ( Madden Julian oscillation) ഉൾപ്പെടെയുള്ള അന്തരീക്ഷഘടകങ്ങളും മഴക്ക് അനുകൂലമാകും. കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ (Bay of bengal ) രൂപപ്പെട്ട ന്യൂന മർദ്ദം ഇപ്പോൾ ദുർബലമായി  മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുകയാണ്. ന്യൂനമർദ്ദം ദുർബലമായി ചക്രവാത ചുഴിയായാണ് ഇവിടെ ഇപ്പോൾ നിലകൊള്ളുന്നത്.

കഴിഞ്ഞ ദിവസം പയ്യന്നൂർ, തൃക്കരിപ്പൂർ ലഭിച്ച മഴ

ഇടി ഉള്ളതും ഇല്ലാത്തതും ആയ മഴ

എങ്കിലും ഇത് പടിഞ്ഞാറൻ കാറ്റിനെ നേരിയതോതിൽ ചില സമയങ്ങളിൽ ആകർഷിക്കുന്നുണ്ട്. ഇത്തരത്തിൽ കരകയറി വരുന്ന മേഘങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പടിഞ്ഞാറൻ തീരത്ത് മഴ നൽകിയത്. ഇടി ഇല്ലാതെ ഉണ്ടാകുന്ന മഴയാണ് ഇങ്ങനെ സംഭവിക്കുന്നത്.

അഭിസരണ മഴ തുടരും

അതേസമയം, പടിഞ്ഞാറൻ കാറ്റ് (westerlies ) കിഴക്കൻ കാറ്റുമായി (Esterlies ) സംഗമിച്ച് ( convergence ) ഇടിയോടു കൂടെ മഴ ലഭിക്കുന്ന സാഹചര്യവും കേരളത്തിൽ തുടരുന്നുണ്ട്. അതിനാൽ കേരളത്തിൽ ഇടിയുള്ള മഴയും ഇടിയില്ലാത്ത മഴയും പല സ്ഥലങ്ങളിലായി കാറ്റിൻ്റെ സഞ്ചാരത്തിനും (wind speed and direction) ദിശക്കും അനുസരിച്ച് ലഭിക്കും.

ചൂടിന് ആശ്വാസം

കേരളത്തിൽ ചൂടിനും ( air temperature ) (അന്തരീക്ഷ താപനില)  അല്പം കുറവുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ചൂട് അനുഭവപ്പെട്ടത് അന്തരീക്ഷ താപനില മൂലമല്ല. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ (Humidity) അളവ് കൂടിയത് ( heat Index) മൂലമാണ്. അന്തരീക്ഷതാപനിലയിൽ കേരളത്തിൽ എല്ലായിടത്തും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാറ്റമുണ്ട്.

കേരളത്തിൽ ചൂട് കുറഞ്ഞു – IMD

ഇന്ന് ഇടിയോട് കൂടെയുള്ള മഴ (thunderstorm ) കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധ്യതയുണ്ട്. കേരളത്തിൽ എറണാകുളം, പാലക്കാട്, തൃശ്ശൂര്, മലപ്പുറം ജില്ലകളിൽ ഇന്ന് ശക്തമായ ഇടിമിന്നൽ സാധ്യത. മിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ ഈ മേഖലകളിൽ ഉള്ളവർ പ്രത്യേകിച്ചും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ഉച്ചയ്ക്കുശേഷം ആയിരിക്കും ഇടിയോട് കൂടെയുള്ള മഴ ലഭിക്കുക.

വടക്കേ ഇന്ത്യയിൽ ചൂട് കൂടി

വടക്കേ ഇന്ത്യയിലേക്ക് ചൂട് എത്തിയത് മൂലം പലയിടങ്ങളിലായി ചക്രവാത ചുഴികളും ( Cyclonic Circulation) ന്യൂനമർദ്ദ പാത്തികളും (Through ) രൂപപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന്  കഴിഞ്ഞദിവസം 60 പേർ മിന്നലേറ്റു മരിച്ച ബിഹാറിൽ ഉൾപ്പെടെ ഇനിയും മിന്നൽ സാധ്യത നിലനിൽക്കുന്നു. ഉത്തരേന്ത്യയിലെ അന്തരീക്ഷ സ്ഥിതി കേരളത്തിലും വേനൽ മഴക്ക് അനുകൂലമാണ്. കേരളത്തോടൊപ്പം തമിഴ്നാട് , കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇടിയോടുകൂടെ മഴ ലഭിക്കും.

ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിൽ മഴ

സാധാരണ കേരളത്തിൽ വിഷുവിനോട് അനുബന്ധിച്ച് മഴ ഉണ്ടാകാറുണ്ട്. പകൽതാപനിലയിൽ കേരളത്തിൽ ചൂട് കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും രാത്രി താപനില കേരളത്തിൽ കൂടുകയാണ്.

ഇന്ന് രാവിലെ ഉള്ള ഉപഗ്രഹ ( satellite imagery) ചിത്രങ്ങൾ പ്രകാരം കോഴിക്കോട് മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഭാഗികമായ മേഘാവൃതമാണ്. തെക്കൻ ജില്ലകളിൽ ഉച്ചയോടെ ഒറ്റപ്പെട്ട മഴ ലഭിക്കും. എറണാകുളം തീരത്തിന് സമീപമായി കടലിൽ മഴ ലഭിക്കുന്നുണ്ട്. രാവിലെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും മഴ ലഭിച്ചിരുന്നു. ഇന്ന് മുതൽ ഈ മാസം 16 വരെ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ ലഭിക്കാനാണ് സാധ്യത.

Metbeat News

Tag: Get the latest Kerala rain forecast for 12/04/25. Rainfall will continue until Vishu, providing essential information for your travel and outdoor plans.

Join our WhatsApp Group

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020