kerala rain today 07/01/23 : ഈ പ്രദേശങ്ങളില്‍ ഇന്ന് ഇടിയോടെ ശക്തമായ മഴ സാധ്യത
കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇന്ന് വൈകിട്ടും രാത്രിയുമായി കനത്ത മഴക്ക് സാധ്യത. കിഴക്കന്‍ മലയോര മേഖലകളിലും ഇടനാട്ടിലും ഇടിയോടെ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കും. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുലര്‍ത്തണമെന്നും മെറ്റ്ബീറ്റ് നിരീക്ഷകര്‍ പറഞ്ഞു.
ശനിയാഴ്ച കേരളത്തില്‍ പൊതുവെ മഴ കുറവായിരുന്നെങ്കിലും ഇന്ന് ഇന്നലത്തേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം കേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഇടിയോടെ ശക്തമായ മഴ ലഭിക്കും. കോഴിക്കോട്, വയനാട്, കാസര്‍കോട്, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ സാധ്യത.
അടുത്ത മൂന്നു ദിവസം കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്ന് കഴിഞ്ഞ ദിവസം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലയുടെ കിഴക്ക്, തിരുവനന്തപുരം ജില്ലയുടെ കിഴക്ക്, തൃശൂര്‍ ജില്ലയുടെ കിഴക്ക്, പാലക്കാട് ജില്ലയുടെ പടിഞ്ഞാറ്, കോഴിക്കോട് ജില്ലയുടെ കിഴക്ക്, വടക്ക് മേഖലകളില്‍ ഇടിയോടെ മഴ ലഭിക്കും.
ഇടിമിന്നല്‍ തല്‍സമയം അറിയാന്‍ ഞങ്ങളുടെ വെബ്‌സൈറ്റിലെ മിന്നല്‍ റഡാര്‍ ഉപയോഗിക്കാം