കനത്ത മഴ 7/1/23; കലോത്സവ വേദികൾക്ക് സമീപം വെള്ളക്കെട്ട്, മത്സരങ്ങൾ തടസ്സപ്പെട്ടു

കനത്ത മഴ 7/1/23; കലോത്സവ വേദികൾക്ക് സമീപം വെള്ളക്കെട്ട്, മത്സരങ്ങൾ തടസ്സപ്പെട്ടു

കനത്ത മഴയെ തുടർന്ന് കലോത്സവ നഗരിയിൽ മത്സരങ്ങൾ തടസ്സപ്പെട്ടു. മഴയെ തുടർന്ന് ഒരു മണിക്കൂറിൽ അധികം നിർത്തിവെച്ച ഹൈസ്കൂൾ വിഭാഗം നാടക മത്സരം മഴ തോർന്നതോടെ പുനരാരംഭിച്ചു. നാലുമണിക്ക് ശേഷമാണ് കനത്ത മഴ കലോത്സവ നഗരിയിൽ പെയ്തത്.മഴയെ തുടർന്ന് വേദികൾക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു.അതേസമയം വേദികൾ ചോരുന്നതായും മത്സരാർത്ഥികൾ പരാതിപ്പെട്ടു.സാങ്കേതിക തടസ്സം എന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം.

അടുത്ത മൂന്നു ദിവസം കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്ന് കഴിഞ്ഞ ദിവസം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലയുടെ കിഴക്ക്, തിരുവനന്തപുരം ജില്ലയുടെ കിഴക്ക്, തൃശൂര്‍ ജില്ലയുടെ കിഴക്ക്, പാലക്കാട് ജില്ലയുടെ പടിഞ്ഞാറ്, കോഴിക്കോട് ജില്ലയുടെ കിഴക്ക്, വടക്ക് മേഖലകളില്‍ ഇടിയോടെ മഴ ലഭിക്കും.

ഇടിമിന്നല്‍ തല്‍സമയം അറിയാന്‍ ഞങ്ങളുടെ വെബ്‌സൈറ്റിലെ മിന്നല്‍ റഡാര്‍ ഉപയോഗിക്കാം


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment