kerala weather 15/05/25 : അടുത്ത ആഴ്ച മഴ ശക്തിപ്പെടും, ഇന്നും മഴ സാധ്യത

kerala weather 15/05/25 : അടുത്ത ആഴ്ച മഴ ശക്തിപ്പെടും, ഇന്നും മഴ സാധ്യത

ആൻഡമാൻ നിക്കോബാർ ദ്വീപിലും ബംഗാൾ കടലിന്റെ തെക്കു കിഴക്കൻ മേഖലകളിലും കഴിഞ്ഞദിവസം എത്തിയ കാലവർഷം ആ മേഖലയിൽ സജീവമായി തുടരുന്നു. അറബിക്കടൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് അടുത്ത ദിവസങ്ങളിൽ കാലവർഷം എത്തും. ഇതിന് അനുകൂലമായ അന്തരീക്ഷം ഉടലെടുത്തു വരികയാണ്. അതിനിടെ കാലവർഷത്തിന്റെ പുരോഗതി ശക്തിപ്പെടുത്തുന്ന രീതിയിൽ ഈ മേഖലയിൽ തുടർച്ചയായ ചക്രവാത ചുഴികളും (Cyclonic Circulation) അടുത്ത ദിവസങ്ങളിൽ രൂപപ്പെടും.

കാലവർഷം കേരളത്തിൽ മെയ് 27 നകം എത്തിച്ചേരുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. കേന്ദ്ര കാലാവസ്ഥാ വകുപ്പും പ്രവചിച്ചത് മെയ് 27ന് കാലവർഷം കേരളത്തിൽ എത്തും എന്നാണ്. അതിനുമുമ്പ് കേരളത്തിൽ കാലവർഷ പൂർവമഴ (Pre Monsoon Rainfall) ശക്തിപ്പെടും. വൈകിട്ട് ഇടിയോട് കൂടെ കിഴക്കൻ മലയോര മേഖലകളിൽ മഴ ശക്തമാകും. മഴക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കാം.

കിഴക്കൻ മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും കാരണമായേക്കാവുന്ന മഴയാണ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കേണ്ടത്. ഈ മാസം 19ന് 25നും ഇടയിൽ അതിശക്തമായ മഴക്കും കേരളത്തിൽ സാധ്യതയുണ്ട്. അതിനാൽ ഇതനുസരിച്ച് വേണം ഈ ദിവസങ്ങളിലെ ദൈന്യം ദിന പ്രവർത്തികൾ പ്ലാൻ ചെയ്യാൻ എന്ന് Metbeat Weather ലെ നിരീക്ഷകർ നിർദ്ദേശിക്കുന്നു.

ആൻഡമാൻ കടലിന് മുകളിൽ അന്തരീക്ഷച്ചുഴി ( upper air circulation) രൂപപ്പെട്ടിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ട്. അതോടൊപ്പം അറബിക്കടലിലും ചക്രവാത ചുഴി രൂപപ്പെടുകയും ചെയ്യാനാണ് സാധ്യത. ഈ സമയം കാലവർഷം കേരളത്തിൽ എത്തുകയും ചെയ്യും. കിഴക്കും പടിഞ്ഞാറും കടലുകളിൽ ന്യൂനമർദ്ദമോ ചക്രവാത ചുഴിയോ രൂപപ്പെടുന്ന അവസ്ഥ കേരളത്തിൽ മഴ ശക്തിപ്പെടുത്തും. അതിനാൽ വരുന്ന ആഴ്ച കേരളത്തിൽ ജാഗ്രത പാലിക്കേണ്ട സാഹചര്യം ഉണ്ടാകും. കാലവർഷം കേരളത്തിൽ എത്തുമ്പോൾ കനത്ത മഴ പ്രതീക്ഷിക്കാം.

ഇന്നലെയും കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ മഴയോട് കൂടെ കാറ്റും മിന്നലും ഉണ്ടായി. പലയിടത്തും നേരിയ തോതിൽ കൃഷിനാശവും മറ്റും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മലയോര മേഖലയില്‍ ഇന്നലെ ശക്തമായ മഴ ലഭിച്ചു. ഉച്ചയോടെയാണ് മഴ പെയ്തത്. മുക്കം നഗരസഭയിലെ ഏഴാം വാര്‍ഡില്‍ റോഡ് ഭാഗികമായി തകര്‍ന്നു. ഒഴലൂര്‍ കുഴമുള്ളകണ്ടി റോഡാണ് തകര്‍ന്നത്. റോഡില്‍ വലിയ കുഴിയും രൂപപ്പെട്ടു. പേരാമ്പ്രയില്‍ വീടിന് സമീപം മണ്ണിടിഞ്ഞു. കിഴക്കന്‍ പേരാമ്പ്രയില്‍ അബ്ദുള്ള ബൈത്തുല്‍ ബര്‍ക്ക എന്നയാളിന്‍റെ വീടിന്‍റെ മതിലാണ് വീണത്.

English Summary : kerala weather 15/05/25 : Kerala’s weather for May 15, 2025. Anticipate stronger rains next week, with rain chances today. Prepare for changing conditions

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

1 thought on “kerala weather 15/05/25 : അടുത്ത ആഴ്ച മഴ ശക്തിപ്പെടും, ഇന്നും മഴ സാധ്യത”

Leave a Comment