വെയില് തെളിഞ്ഞു, അലര്‍ട്ടുകള്‍ പിന്‍വലിച്ചു, ഒറ്റപ്പെട്ട മഴ കിഴക്കന്‍ മേഖലകളില്‍ സാധ്യത
കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴക്കുള്ള സാഹചര്യമൊരുക്കിയ അന്തരീക്ഷ പ്രതിഭാസങ്ങള്‍ നീങ്ങിയതോടെ എല്ലാ ജില്ലകളിലും ഇന്നും വെയില് തുടരുന്നു. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. ചിലയിടങ്ങളില്‍ കാറ്റുണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസമുണ്ടായതുപോലെയുള്ള അതിശക്തമായ കാറ്റിന് സാധ്യതയില്ല.
ന്യൂനമര്‍ദം ശക്തി കുറഞ്ഞു, ന്യൂനമര്‍ദപാത്തി ദുര്‍ബലം
രാജസ്ഥാന് മുകളില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം ശക്തികുറഞ്ഞതും കേരള തീരം മുതല്‍ ഗുജറാത്ത് വരെ നീണ്ടു നിന്ന ന്യൂനമര്‍ദപാത്തി (offshore Trough) ദുര്‍ബലമായതുമാണ് മഴ കുറയാന്‍ കാരണം. എങ്കിലും ഒറ്റപ്പെട്ട മഴ തുടരും. വെയിലും ഇടവേളകളുമായിരിക്കും കൂടുതല്‍ ലഭിക്കുക.
മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
കിഴക്കന്‍ മലയോര മേഖലകളിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ഇടത്തരം മഴയോ ശക്തമായ മഴയോ ലഭിച്ചേക്കും. ഏതാനും മിനുട്ടുകള്‍ മാത്രം നീണ്ടു നില്ക്കുന്ന മഴയാണ് പ്രതീക്ഷിക്കേണ്ടത്.
അലര്‍ട്ടുകള്‍ പിന്‍വലിച്ചു
മഴ ശക്തികുറഞ്ഞതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിലെ മഴ അലര്‍ട്ടുകള്‍ പിന്‍വലിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബുധനാഴ്ച വരെ തുടര്‍ന്നേക്കും. മഴ കുറഞ്ഞെങ്കിലും മഴ പൂര്‍ണമായി വിട്ടു നില്ക്കുന്ന മണ്‍സൂണ്‍ ബ്രേക്കിന് സമയമായിട്ടില്ല. ഓഗസ്റ്റ് ആദ്യവാരമാണ് ഇനി ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
നദികളിള്‍ ഓറഞ്ച് അലര്‍ട്ട്
നദികളില്‍ നീരൊഴുക്കു തുടരുന്നതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ടറ വള്ളക്കുളം സ്റ്റേഷന്) പരിധിയിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ അച്ചന്‍കോവില്‍ നാലുകെട്ടുകവല സ്റ്റേഷനില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഇവിടെ മഞ്ഞ അലര്‍ട്ട് നല്കി. പത്തനംതിട്ട അച്ചന്‍കോവില്‍ (കല്ലേലി, കോന്നി ജി.ഡി ആന്റ് പന്തളം സ്റ്റേഷന് ജലനിരപ്പ് താഴുന്നുണ്ടെങ്കിലും മഞ്ഞ അലര്‍ട്ടാണ്. തൃശൂര്‍ കരുവന്നൂര്‍ സ്റ്റേഷനിലും ജലനിരപ്പ് ഉയരുന്നതിനാല്‍ മഞ്ഞ അലര്‍ട്ടു നല്കി.
English Summary: Kerala weather update: Clear skies ahead as alerts are lifted. Isolated rain possible in eastern regions. Stay informed about the latest weather changes