കേരള തീരത്ത് നിലനിന്നിരുന്ന ന്യൂനമർദ്ദം ദുർബലമായി. ഇതോടെ കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമായിരുന്ന മഴയുടെ തീവ്രത കുറഞ്ഞു തുടങ്ങി. വരും ദിവസങ്ങളിൽ സാധാരണ മഴ ലഭിക്കാൻ സാധ്യത. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായമഴ സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴ തുടരും. നാളെ ഞായറാഴ്ച(26/05/24) പൊതുവേ മഴ കുറയും. വെയിൽ തെളിയാൻ സാധ്യതയുണ്ട് എന്നും മെറ്റ് ബീറ്റ് വെതർ കഴിഞ്ഞ ഫോർകാസ്റ്റുകളിൽ പറഞ്ഞിരുന്നു. തിങ്കളാഴ്ചക്ക് ശേഷം വീണ്ടും മഴ സാധ്യത.
ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകുന്നേരത്തോടെ ‘റിമാൽ’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു നാളെ അർധ രാത്രിയോടെ ബംഗ്ലാദേശ് – പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖേപുപാറ ക്കും ഇടയിൽ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 130 km വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.