കണ്ണൂരിൽ കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു
കണ്ണൂരിൽ കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു. രാവിലെ ഒമ്പത് മണിയോടെ പാനൂരിലാണ് സംഭവം. മൊകേരി വള്ളിയായിയിലെ എ.കെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയതായിരുന്നു ശ്രീധരൻ. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് കാട്ടുപന്നിയുടെ ആക്രമണം.
ഇവിടെ മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു ശ്രീധരന്. ദേഹമാസകലം കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തലശ്ശേരിയിലെ ഇന്ദിരഗാന്ധി ആശുപത്രിയിൽ.