കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകള്‍

കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകള്‍

കേരളത്തിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലവസരമുണ്ട്. ക്ലര്‍ക്ക്, ലക്ചര്‍ തുടങ്ങിയ പോസ്റ്റുകളാണ് ഒഴിവുകളുള്ളത്. കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വിസസ് സൊസൈറ്റി, വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല, ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി, മാനന്തവാടി ഗവ. പൊളിടെക്‌നിക് എന്നിവിടങ്ങളിലാണ് തൊഴിലവസരങ്ങളുളളത്. താഴെ കൊടുത്ത തസ്തികളിലേക്ക് ഉടനെ അപേക്ഷിക്കണം.

ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്

കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, നെയ്യാറ്റിന്‍കര താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയില്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

www.kelsa.keralacourts.in സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരം ലഭിക്കും.

വെറ്ററിനറി സര്‍വകലാശാലയില്‍ ഒഴിവുണ്ട്

വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്‍ഡന്റ്, ഗസ്റ്റ് അധ്യാപക പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.kvasu.ac.in ല്‍ ലഭിക്കും.

തല്‍പരരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി മെയ് 27നകം കോഴ്‌സ് ഡയറക്ടര്‍, ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ്, കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്, പൂക്കോട്, ലക്കിടി (പി.ഒ) വയനാട് 673576 എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍: 9447436130.

പാരാലീഗല്‍ വളണ്ടിയര്‍ നിയമനം

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാലീഗല്‍ വൊളണ്ടിയര്‍മാരെ നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം. അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നിയമവിദ്യാര്‍ഥികള്‍, രാഷ്ട്രീയേതര സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.സി.സി, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. അപേക്ഷാ ഫോറം ജില്ല കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ല നിയമസേവന അതോറിറ്റിയില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഫോട്ടോ സഹിതം ജൂണ്‍ 10ന് വൈകീട്ട് അഞ്ചിനകം ഓഫിസില്‍ ലഭിക്കുന്ന വിധത്തില്‍ അയക്കണം.

നിലവില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവര്‍ വീണ്ടും അപേക്ഷിക്കുകയും അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായി നിലവിലെ തിരിച്ചറിയല്‍ കാര്‍ഡ് ഓഫിസില്‍ തിരിച്ചേല്‍പ്പിക്കുകയും വേണം. ഫോണ്‍: 0490 2344666

ഗവ പോളിടെക്‌നിക്ക് കോളജില്‍ അവസരം

മാനന്തവാടിയിലെ ഗവ. പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍, സിവില്‍, മെക്കാനിക്കല്‍ എന്‍ജിനീയരിങ് ബ്രാഞ്ചുകളില്‍ ലക്ച്ചറര്‍ തസ്തികയിലേക്കും, ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് പോസ്റ്റിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടക്കുന്നുണ്ട്.

സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ ബ്രാഞ്ചുകളിലെ ലക്ച്ചറര്‍ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ചകള്‍ യഥാക്രമം ജൂണ്‍ 5,6,7 തീയതികളില്‍ രാവിലെ 9.30ന് നടക്കും. സിവില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് പോസ്റ്റുകളിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ അഞ്ചിനും കമ്പ്യൂട്ടര്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികകളിലേക്ക് കൂടിക്കാഴ്ച്ച ജൂണ്‍ ആറിനും നടക്കും.

മെക്കാനിക്കല്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് പോസ്റ്റുകളിലേക്ക് ജൂണ്‍ 7ന് ഉച്ചയ്ക്ക് 1.30നും അഭിമുഖം നടക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി കൂടിക്കാഴ്ച്ചയ്ക്ക് ദ്വാരകയിലുള്ള കോളജ് ഓഫീസില്‍ എത്തണം.

ഫോണ്‍: 04935 293024, 6282293965

metbeat career news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Femi Resmin is a multifaceted professional with a diverse educational and career background holds a Bachelor of Arts in English from Calicut University and a Bachelor of Education.She applies her extensive knowledge of the English language and analytical skills in her role as a content writer for weather reporting, delivering precise and informative content to a broad audience.

Leave a Comment