ദുബൈ അവന്യൂ ഹോട്ടലിൽ ജോലി ഒഴിവ്; സൗജന്യ റിക്രൂട്ട്മെന്റ്

ദുബൈ അവന്യൂ ഹോട്ടലിൽ ജോലി ഒഴിവ്; സൗജന്യ റിക്രൂട്ട്മെന്റ്

ദുബൈ അവന്യൂ ഹോട്ടൽ ജോലി ഒഴിവ്. താല്പര്യമുള്ള എക്സ്പീരിയൻസ് ആയിട്ടുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യുഎഇ തൊഴിൽ നിയമം അനുസരിച്ച് ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കും. സൗജന്യ റിക്രൂട്ട്മെന്റ് ആണ്. അപേക്ഷ അയക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും യോഗ്യരായവരെ അഭിമുഖത്തിന് വിളിക്കും. ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ എല്ലാം അഭിമുഖത്തിൽ ചർച്ച ചെയ്യും.

അവന്യൂ ഹോട്ടലിന്റെ പ്രത്യേകതകൾ

ദുബൈയുടെ ഹൃദയഭാഗത്ത് അൽ റിഗ്ഗ റോഡിലാണ് അവന്യൂ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 113 മുറികളും സ്യൂട്ടുകളും ഉള്ള ഈ ഫോർസ്റ്റാർ ഹോട്ടൽ വിനോദസഞ്ചാരികൾക്ക് ആഡംബര പൂർണമായ താമസസൗകര്യം ഉറപ്പുനൽകുന്നു. നഗരക്കാഴ്ചകൾ, ഹൈ സ്പീഡ് ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയുള്ള എൻ-സ്യൂട്ട് ബാത്ത്റൂമുകൾ, ഐഡിഡി ടെലിഫോണുകൾ, ഡിജിറ്റൽ സാറ്റലൈറ്റ് ടിവി, വ്യക്തിഗതമായി നിയന്ത്രിത എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ, മിനി ബാറുകൾ, ഹെയർ ഡ്രയറുകൾ, വിലപിടിപ്പുള്ള വസ്തുക്കൾക്കുള്ള ഇലക്ട്രോണിക് സുരക്ഷാ ലോക്കറുകൾ എന്നിവയാണ് ഈ ഹോട്ടലിന്റെ പ്രത്യേകതകൾ.സമീപത്ത്, അതിഥികൾക്ക് അറേബ്യൻ ഷോപ്പിംഗ് ബസാറുകളും ഉണ്ട്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഏതു വിഭാഗത്തിലേക്കാണ് ജോലിക്ക് അപേക്ഷിക്കുന്നത് എന്നിങ്ങനെയുള്ള വിവരങ്ങൾ [email protected] മെയിൽ ചെയ്യുക.

metbeat news

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment