ഇറ്റാലിയൻ തീരദേശ നഗരമായ ഫാനോയിൽ ശക്തിയേറിയ ഭൂചലനം. റോം, വത്തിക്കാൻ ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലും സമീപത്തെ നിരവധി രാജ്യങ്ങളിലും ചലനം ബാധിച്ചു. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്ററിന്റെ റിപ്പോർട്ട് അനുസരിച്ച് ഫാനോ നഗരത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ 28 കി.മി അകലെയാണ് ഭൂചലന പ്രഭവ കേന്ദ്രം.
Italy. 5.7 magnitude #earthquake off the #Marche coast.Earthquake felt by #EmiliaRomagna in #Rome pic.twitter.com/T9QVuh0CxE
— Donato Yaakov Secchi (@doyaksec) November 9, 2022
ഭൂമിക്കടിയിൽ 7 കി.മി താഴ്ചയിലാണ് ചലനമുണ്ടായത്. 3.1, 3.4 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളുമുണ്ടായി. പ്രാദേശിക സമയം രാവിലെ ഏഴിനായിരുന്നു ഭൂചലനം. നാശനഷ്ടങ്ങൾ സംബന്ധിച്ച് റിപ്പോർട്ടുകളില്ല. വടക്കൻ ഇറ്റലിയിലെ റോമാഗ്ന, ബോലോഗ്ന, റോം സമീപരാജ്യമായ ക്രൊയേഷ്യ, സാൻ മാരിനോ,സോൾവേനിയ, ബോസ്‌നിയ, ഹെർസെഗോവിന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇറ്റലിയിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും റെയിൽ ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു. സ്ഥിതി നിരീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി ജിയോർജിയ മെലോനി പറഞ്ഞു.