യുഎഇയിൽ ഇന്ന് ചൂട് കൂടും; താപനില 46 ഡിഗ്രി സെലക്ഷത്തിൽ എത്തും

യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് ചൂടു കൂടുതലായിരിക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയോടെ പരമാവധി താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തും.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില ഉച്ചയ്ക്ക് 1.45 ന് ദിബ്ബയിലും 3.15 ന് അൽ ദഫ്ര മേഖലയിലും 44.1 ഡിഗ്രി സെൽഷ്യസാണ്.

രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ പരമാവധി താപനില 37 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും ആന്തരിക പ്രദേശങ്ങളിൽ താപനില 41 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും പർവതപ്രദേശങ്ങളിൽ 26 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും.

ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം, യുഎഇ തീരപ്രദേശത്ത് കടൽ താരതമ്യേന ശാന്തമായിരിക്കും. എന്നിരുന്നാലും, അറേബ്യൻ ഗൾഫിൽ ചില സമയങ്ങളിൽ പടിഞ്ഞാറൻ ദിശയിൽ കടൽ നേരിയതോതിൽ പ്രക്ഷുബ്ധം ആവാൻ സാധ്യത.

Leave a Comment