മഴ ലഭിച്ചു തുടങ്ങി; ലോഡ്‌ഷെഡിങ് വേണ്ടിവരില്ല, മാക്സിമം ഡിമാന്റില്‍ കുറവ്
ഇന്നലെ സംസ്ഥാനത്ത് പല ഭാഗത്തും വേനല്‍ മഴ ലഭിച്ചതിനെത്തുടര്‍ന്ന് മാക്സിമം ഡിമാന്റില്‍ നല്ല കുറവുണ്ടായി. ബുധനാഴ്ചത്തെ മാക്സിമം ഡിമാന്റ് 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെ മാക്സിമം ഡിമാന്റിനേക്കാള്‍ 493 മെഗാവാട്ടിന്റെ കുറവ്. ചൊവ്വാഴ്ചത്തെ മാക്സിമം ഡിമാന്റ് 5744 മെഗാവാട്ടായിരുന്നു. അതേസമയം വൈദ്യുതോപഭോഗത്തില്‍ വലിയ കുറവ് ഉണ്ടായില്ല.
ഇന്നലത്തെ വൈദ്യുതോപഭോഗം 10.9 കോടി യൂണിറ്റായിരുന്നു. ചൊവ്വാഴ്ചത്തെ വൈദ്യുതോപഭോഗം ആകട്ടെ, 11.002 കോടി യൂണിറ്റും.
സംസ്ഥാനത്ത് മേഖലതിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലംകണ്ടതായി കെഎസ്ഇബി അറിയിച്ചു. നിലവില്‍ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായതിനാൽ ഉപഭോഗം കൂടുതലുളള വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS