ഇന്ത്യയിലെ 59 ശതമാനം ഭൂപ്രദേശങ്ങളും ചെറിയ അളവിലെങ്കിലും ഭൂചലന സാധ്യത നിലനിൽക്കുന്നതായി കണക്കാക്കുന്നതായായും അതിൽ 11 ശതമാനം പ്രദേശങ്ങൾ അതീവഗൗരവമുള്ള സോൺ അഞ്ചിൽ ഉൾപ്പെടുന്നതാണന്നും ശാസ്ത്ര സാങ്കേതിക ഭൗമ ശാസ്‌ത്ര സഹമന്ത്രി ഡോ ജിതേന്ദ്ര സിങ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. തുർക്കിയിൽ സമീപകാലത്തുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സ്വീകരിച്ച മുൻകരുതലകളും പഠനവും സംബന്ധിച്ചു ലോക്സഭയിൽ നൽകിയ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.2400 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഹിമാലയം ബെൽറ്റ് ലോകത്തെ ത്തന്നെ പ്രധാന ഭൂചലന സാധ്യത പ്രദേശങ്ങളിൽ പെട്ടതാണെന്നും മന്ത്രി പറഞ്ഞു .
ലോകത്തെവിടെയും ഇതുവരെയും ഭൂകമ്പം കൃത്യമായി പ്രവചിക്കുന്ന സാങ്കേതിക വിദ്യ ലഭ്യമല്ലെന്നും , ഭൂകമ്പം രേഖപ്പെടുത്താൻ രാജ്യത്തുടനീളം നാഷണൽ സെന്റർ ഫോർ സീസ്മോളജി സിസ്‌മോളിജിക്കൽ നെറ്റ്‌വർക്ക് സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .ഇതിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ കൈമാറാനാവശ്യമായ സംവിധാനം ഒരുക്കിയതായും മന്ത്രി പറഞ്ഞു.