അവിവാഹിതരാണോ? ഇന്ത്യൻ ആർമിയിൽ അപേക്ഷിക്കാം
ഇന്ത്യന്‍ ആര്‍മിയില്‍ ടെക്‌നിക്കല്‍ എന്‍ട്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വ്യവസ്ഥകള്‍പ്രകാരമുള്ള വിജ്ഞാപനമാണ്. 379 ഒഴിവുണ്ട്. ഇതുകൂടാതെ, സായുധസേനകളില്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകളില്‍നിന്ന് രണ്ടൊഴിവിലേക്കും (ടെക്‌നിക്കല്‍/നോണ്‍ടെക്‌നിക്കല്‍) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2024 ഒക്ടോബറില്‍ പ്രീകമ്മിഷനിങ് ട്രെയിനിങ് അക്കാദമിയില്‍ (PCTA) കോഴ്‌സാരംഭിക്കും.
ശമ്പളം: 56,1001,77,500 രൂപ.
പ്രായം: 2027 വയസ്സ്. അപേക്ഷകര്‍ 1997 ഒക്ടോബര്‍ രണ്ടിനും 2004 ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ജനിച്ചര്‍ (രണ്ട് തീയതികളുമുള്‍പ്പെടെ). സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകള്‍ക്ക് 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
യോഗ്യത: എന്‍ജിനീയറിങ് ബിരുദം. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും നിര്‍ദിഷ്ടസമയത്തിനകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാം.
വിഷയങ്ങളും ഒഴിവും: സിവില്‍75, കംപ്യൂട്ടര്‍ സയന്‍സ്60, ഇലക്ട്രിക്കല്‍33, ഇലക്ട്രോണിക്‌സ്64, മെക്കാനിക്കല്‍101, മറ്റ് വിഷയങ്ങള്‍17 എന്നിങ്ങനെയാണ് പുരുഷന്മാര്‍ക്കുള്ള ഒഴിവുകള്‍. സിവില്‍7, കംപ്യൂട്ടര്‍ സയന്‍സ്4, ഇലക്ട്രിക്കല്‍3, ഇലക്ട്രോണിക്‌സ്6, മെക്കാനിക്കല്‍9 എന്നിങ്ങനെയാണ് വനിതകള്‍ക്കുള്ള ഒഴിവുകള്‍. അനുബന്ധവിഷയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകള്‍ക്കായുള്ള നോണ്‍ടെക്‌നിക്കല്‍ എസ്.എസ്.സി. റിക്രൂട്ട്‌മെന്റിലെ ഒരൊഴിവിലേക്ക് എന്‍ജിനീയറിങ് ഒഴികെയുള്ള ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
എന്‍ജിനീയറിങ് ബിരുദതലത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അക്കാദമിയിലെ പരിശീലനകാലയളവില്‍ 56,100 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. 49 ആഴ്ചയാണ് പരിശീലന കാലാവധി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ലഫ്റ്റനന്റ് റാങ്കില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്‌നിക്കല്‍) ഓഫീസറായി നിയമിക്കും. തുടക്കത്തില്‍ 10 വര്‍ഷത്തേക്കായിരിക്കും നിയമനം. കാലാവധി നാലുവര്‍ഷം കൂടി നീട്ടിക്കിട്ടാം. കൂടാതെ, 10 വര്‍ഷത്തിനു ശേഷം പെര്‍മനന്റ് കമ്മിഷന്‍ നിയമനത്തിനായി യോഗ്യരായവര്‍ക്ക് അപേക്ഷിക്കാനും സാധിക്കും.
അപേക്ഷ: വിശദവിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ആധാര്‍ നമ്പറും പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് നിര്‍ബന്ധമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21.