India weather updates 16/06/24: ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ബീഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ ജില്ലകളിൽ കനത്ത മഴ
ഝാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് imd. ഇടിമിന്നലോട് കൂടിയ മഴ ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ്.
വടക്കുകിഴക്കൻ ഇന്ത്യ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത. കൊങ്കൺ തീരത്ത് കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച (സെപ്റ്റംബർ 17)
മധ്യപ്രദേശ്, ഉത്തർപ്രദേശ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.
വടക്കുകിഴക്കൻ ഇന്ത്യ, കിഴക്കൻ ഇന്ത്യ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്, കൊങ്കണിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ലഡാക്കിലും ഉത്തരാഖണ്ഡിലും മഞ്ഞു മഴയും ചെയ്യാൻ സാധ്യത.
കഴിഞ്ഞദിവസം കരകയറിയ അതി തീവ്ര ന്യൂനമർദ്ദം (Deep Depression ) ഉത്തരേന്ത്യയ്ക്ക് മുകളിൽ തുടരുന്നു. അത് ഇന്ന് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദം (Depression ) ആകും. തിങ്കൾ മുതൽ ചൊവ്വ വരെ കിഴക്കൻ, മധ്യ ഇന്ത്യയിലുടനീളം ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഡൽഹിയിലും എൻസിആറിലും ബുധനാഴ്ചയും വ്യാഴാഴ്ചയും ഇടയിൽ ഒറ്റപ്പെട്ട കനത്ത മഴയും ഇടിമിന്നലും ഉണ്ടായേക്കാം.
അതേസമയം രാജസ്ഥാൻ്റെ പടിഞ്ഞാറൻ അറ്റത്ത് ബുധനാഴ്ച മുതൽ പരമാവധി താപനില 40 ° C കവിയാൻ സാധ്യതയുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page