India weather 30/10/24: മുംബൈയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, കേരളത്തിൽ ഇന്നത്തെ മഴ
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വൈകുന്നേരവും, രാത്രിയും നേരിയ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത എന്ന് പ്രവചിക്കുന്നു. മുംബൈ നഗരത്തിൽ പുലർച്ചെ മൂടൽ മഞ്ഞ് സാധ്യതയും ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് . മുംബൈയിലെ കൂടിയ താപനില യഥാക്രമം 34°C ഉം 27°C ഉം ആയിരിക്കും. മുംബൈയ്‌ക്കൊപ്പം ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിലും മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ മേഖലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചെന്നൈയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കും. കൂടിയ താപനില 35-36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26-27 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒഡീഷയിലും കൊങ്കണിലും ഗോവയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു. മുംബൈയിലും തമിഴ്‌നാട്ടിലും ഇന്ന് ചെറിയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ കാര്യമായ കാലാവസ്ഥാ പ്രവർത്തനങ്ങളൊന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടില്ല.
തെക്കൻ ഒഡീഷയിലും അതിനോട് ചേർന്നുള്ള വടക്കൻ ആന്ധ്രാപ്രദേശ് തീരത്തും ഇന്നലെയുണ്ടായ അപ്പർ എയർ സൈക്ലോണിക് സർക്കുലേഷൻ ഇപ്പോൾ തെക്കൻ ഛത്തീസ്ഗഡിലേക്കും ഒഡീഷയോടും ചേർന്നുള്ള മധ്യ ട്രോപോസ്ഫെറിക് തലം വരെ ഉയരത്തിൽ തെക്കോട്ട് ചരിഞ്ഞ് വ്യാപിക്കുന്നതായി നിലവിലെ കാലാവസ്ഥാ സംവിധാനത്തെക്കുറിച്ച് ഐഎംഡി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കിഴക്കൻ ഉത്തർപ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വളരെ ചെറിയ മഴയാണ് രേഖപ്പെടുത്തിയത്. അതേസമയം പടിഞ്ഞാറൻ ഉത്തർപ്രദേശിൽ വരണ്ട കാലാവസ്ഥയായിരുന്നു. കിഴക്കും പടിഞ്ഞാറും ഉത്തർപ്രദേശിൽ വരണ്ട കാലാവസ്ഥ തുടരുമെന്ന് ആർഎംസി ലഖ്‌നൗ അറിയിച്ചു.
India weather 30/10/24: ദക്ഷിണേന്ത്യയിലെ പ്രവചനം
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളമുള്ള ദീപാവലി ആഘോഷങ്ങൾ മഴ മൂലം തടസ്സപ്പെട്ടേക്കാം. ഇന്ന് കേരളത്തിൽ മഴ സാധ്യത പ്രവചിക്കുന്നില്ല കാലാവസ്ഥ വകുപ്പ്. അതിനാൽ തന്നെ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ കേരളത്തിലെ പല പ്രദേശങ്ങളിലും രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇന്ന് കുറ്റിപ്പുറത്ത് അനുഭവപ്പെട്ട മൂടൽ മഞ്ഞിന്റെ വീഡിയോ കാണാം.
ഒക്‌ടോബർ 31 മുതൽ നവംബർ 2 വരെ കേരളം, മാഹി, ലക്ഷദ്വീപ്, തീരദേശ, തെക്കൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി , കാരയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് IMD പ്രവചിച്ചിട്ടുണ്ട്.
വടക്കൻ തമിഴ്നാട്, പുതുച്ചേരി, കാരക്കൽ, കേരളം, മാഹി എന്നിവിടങ്ങളിൽ നവംബർ 1, 2 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കർണാടക തീരപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും നവംബർ 1-ന് ശക്തമായ മഴ ലഭിക്കും.
ഡൽഹി
ഡൽഹിയിൽ ഇന്ന് പ്രധാനമായും തെളിഞ്ഞ ആകാശമായിരിക്കും, കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ (സിപിസിബി) കണക്കുകൾ പ്രകാരം, ഒക്ടോബർ 29 ന് വൈകുന്നേരം 4 മണി വരെ ഡൽഹിയിലെ എക്യുഐ 268 ആണ്, ഇത് ‘മോശം വിഭാഗത്തിൽ’ വരും.