India weather 26/11/24 : കനത്ത മഴ: തമിഴ്നാട്ടിലെ 16 ജില്ലകളിലും ഓറഞ്ച് അലർട്ട്
കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ 16 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ട് ആണ്. കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിലെ വിദ്യാഭ്യാസസ്‌ഥാപനങ്ങൾക്കാണ് അവധി നൽകിയിട്ടുള്ളത്. ഈ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാണ്. അതിനാൽ തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു. പാമ്പനിലും രാമേശ്വരത്തും നാല് മണിക്കൂറിലേറെയായി മൊബൈൽ ഫോൺ നെറ്റ്‌വർക്കിൽ തടസ്സങ്ങൾ നേരിടുന്നുണ്ട്.
ഡെൽറ്റ ജില്ലകളിലും പുതുച്ചേരിയിലും ശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തതിപ്രാപിച്ചതിനെ തുടർന്നാണ് മഴ ശക്തി പ്രാപിച്ചത് . വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നാണ് imd നൽകിയ മുന്നറിയിപ്പ്.