India weather 23/09/24: ഇന്നുമുതൽ കാലവർഷം പിൻവാങ്ങാൻ തുടങ്ങുമെന്ന് imd : കർണാടക, അസം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴ സാധ്യത

India weather 23/09/24: ഇന്നുമുതൽ കാലവർഷം പിൻവാങ്ങാൻ തുടങ്ങുമെന്ന് imd : കർണാടക, അസം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴ സാധ്യത

തെക്കുപടിഞ്ഞാറൻ മൺസൂൺ തിങ്കളാഴ്ച മുതൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

“പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്നും കച്ചിൽ നിന്നും സെപ്റ്റംബർ 23 മുതൽ തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവലിയാനുള്ള സാഹചര്യങ്ങൾ അനുകൂലമായിക്കൊണ്ടിരിക്കുകയാണ്,” IMD .

തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം പിൻവലിയുന്നത് എട്ട് ദിവസം വൈകിയാണ്. കാലവർഷം പിൻവാങ്ങുന്നത് ആരംഭിക്കുന്നതിനുള്ള സാധാരണ തീയതി സെപ്റ്റംബർ 15 ആണ്. മൺസൂൺ കാലത്ത്, രാജ്യത്ത് 878.1 മില്ലിമീറ്റർ മഴ ലഭിച്ചു, ഇത് 5 ശതമാനം കൂടുതൽ ആണ്.

മൺസൂൺ പിൻവാങ്ങൽ തിങ്കളാഴ്ച ആരംഭിക്കുമെങ്കിലും, ഈ ആഴ്ച മുഴുവൻ ഗുജറാത്തിലും പടിഞ്ഞാറൻ ഇന്ത്യയിലും വ്യാപകമായ മഴയുണ്ടാകുമെന്ന് IMD. അതിനാൽ കാലവർഷം പിൻവാങ്ങൽ ഇന്ന് ആരംഭിക്കുമെങ്കിലും കുറച്ചുദിവസം കഴിഞ്ഞേ പൂർണ്ണമായും കാലവർഷം ഇന്ത്യയിൽ നിന്നും വിടവാങ്ങൂ. അവസാനമായി കാലവർഷം പിൻവാങ്ങുക കേരളത്തിൽ നിന്നാണ്.

ഐഎംഡിയുടെ കണക്കനുസരിച്ച്, ചൊവ്വാഴ്ചയോടെ പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതിനെ തുടർന്ന്, മറാത്ത്‌വാഡ, വിദർഭ, തീരദേശ കർണാടക, തമിഴ്‌നാട്, കാരക്കൽ, പുതുച്ചേരി, യാനം, രായലസീമ, കേരളം, മാഹി എന്നിവ ഉൾപ്പെടുന്ന തെക്കേ ഉപദ്വീപ് പ്രദേശങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ മഴ വർദ്ധിക്കും.

മധ്യപ്രദേശിന്റെയും ഛത്തീസ്ഗഡിന്റെയും ഭാഗങ്ങളിൽ സെപ്റ്റംബർ 27 വരെ കനത്ത മഴ ലഭിക്കുമെന്ന് ഐ.എം.ഡി.

ദക്ഷിണ കർണാടക, തീരദേശ കർണാടക, രായലസീമ, വിദർഭ, അസം എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി).

തീരദേശ കർണാടകയിൽ വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും ബാക്കിയുള്ള ദക്ഷിണേന്ത്യൻ ഉപദ്വീപിൽ സാമാന്യം വ്യാപകമായ മഴയും ലഭിക്കും.

സെപ്തംബർ 23-ന് തെക്കൻ ഇൻറീരിയർ കർണാടക, തീരദേശ കർണാടക, രായലസീമ, വടക്കൻ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിലും, സെപ്റ്റംബർ 23-നും 24-നും തെലങ്കാന, ആന്ധ്രാപ്രദേശ്, യാനം എന്നിവിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment