india weather 07/11/24: ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപം ചക്രവാത ചുഴി, കേരളത്തിലെ മഴ സാധ്യത എങ്ങനെ
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപം ചക്രവാത ചുഴി രൂപപ്പെട്ടു. ഇതേ തുടർന്ന് തമിഴ്നാട്ടിൽ ഇന്ന് മഴ ലഭിക്കും. ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ലഭിക്കാൻ സാധ്യത.
ചക്രവാത ചുഴി കിഴക്കൻ കാറ്റിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് മൂലം, സ്വാഭാവിക തുലാവർഷത്തിന് ഏതാനും ദിവസം തടസമുണ്ടാകും. ഇതാണ് വ്യാപക മഴ പ്രവചിക്കപ്പെടാത്തത്. എന്നാൽ തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ ശക്തമായ മഴ ലഭിക്കും.
ചെന്നൈയിലും തമിഴ്‌നാട്ടിലെ 11 തീരദേശ ജില്ലകളിലും വ്യാഴാഴ്ച കനത്ത മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, കൂടാതെ മറ്റ് നിരവധി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം. ഈ പ്രദേശങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 6 സെൻ്റിമീറ്ററിനും 12 സെൻ്റിമീറ്ററിനും ഇടയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു.
കാഞ്ചീപുരം, ചെങ്കൽപേട്ട്, വില്ലുപുരം, കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട, രാമനാഥപുരം എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വ്യാഴാഴ്ച ശക്തമായ മഴയും നവംബർ 8 മുതൽ 12 വരെ പല ജില്ലകളിലും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ചെന്നൈയിൽ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് ഐഎംഡി പ്രവചിക്കുന്നു.
അതേസമയം കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് imd. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്.
India Weather 07/11/24: മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
07/11/2024: മധ്യ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്ര പ്രദേശ് തീരം അതിനോട് ചേർന്ന വടക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
08/11/2024: തെക്കൻ ആന്ധ്ര പ്രദേശ് തീരം, അതിനോട് ചേർന്ന വടക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കടൽ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.