നാളെ ഇന്ത്യ – പാക് ടി 20 ലോകക്കപ്പ് മത്സരം നടക്കുന്ന മെൽബണിൽ 70 ശതമാനം മഴയ്ക്കുള്ള സാധ്യതയാണ് ആസ്‌ത്രേലിയൻ കാലാവസ്ഥാ വകുപ്പായ ബ്യൂറോ ഓഫ് മീറ്റിയോറളജി പ്രവചിക്കുന്നത്. ഉച്ചക്ക് ശേഷവും വൈകിട്ടുമാണ് മഴക്ക് കൂടുതൽ സാധ്യത. വടക്കുകിഴക്കൻ മേഖലയിൽ ഇടിയോടെ മഴയുണ്ടാകാം. തെക്കുനിന്ന് 15 മുതൽ 25 കി.മി വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കണം. മെറ്റ്ബീറ്റ് വെതറിന്റെ ആപ്പ് നൽകുന്ന വിവരം അനുസരിച്ച് മെൽബണിൽ നാളെ 42 ശതമാനമേ മഴ സാധ്യതയുള്ളൂ. 0.13 എം.എം മഴ ലഭിക്കാം. ഹ്യുമിഡിറ്റി 68 ശതമാനവും ഡ്യൂ പോയിന്റ് 12 ഡിഗ്രി സെൽഷ്യസുമാകും. താപനില രാവിലെ 14 ഡിഗ്രിയും ഉച്ചയ്ക്ക് ശേഷം 18 ഡിഗ്രിയും വൈകിട്ട് 16 ഡിഗ്രിയും രാത്രി 15 ഡിഗ്രിയുമാകും. യു.വി റേഡിയേഷൻ: 4. രാവിലെ 6.24 നാണ് സൂര്യൻ ഉദിക്കുന്നത് വൈകിട്ട് 7.44 നാണ് അസ്തമയം.