മഴക്കാലത്തെ ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷണത്തിൽ ഇവ കൂടെ ഉൾപ്പെടുത്തൂ

കടുത്ത ചൂടിൽ നിന്നുള്ള രക്ഷപ്പെടലാണ് മഴക്കാലം എങ്കിലും മഴക്കാലത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലർത്തേണ്ട സമയമാണിത്.

കാലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം ബാക്ടീരിയകളുടെയും വൈറസുകളുടെയും വളർച്ച വേഗത്തിലാക്കും. ഇത് രോഗങ്ങൾ വേഗത്തിൽ പിടിപെടാൻ ഇടയാക്കും.

മഴക്കാലത്ത് ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേവിക്കാത്ത ഭക്ഷണത്തിൽ ജീവനുതന്നെ ഹാനികരമായ ബാക്ടീരിയകളും വൈറസുകളും ധാരാളമായി ഉണ്ടാകും. അതിനാൽ ശരിയായി വേവിക്കാത്ത, പകുതി വെന്ത ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. മാംസം ചേർത്തുള്ള ഭക്ഷണം നന്നായി വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇവയിലൂടെ വേഗത്തിൽ രോഗകാരികളായ സൂക്ഷമജീവികൾ പടരാൻ സാധ്യതയുണ്ട്.

സ്ട്രീറ്റ് ഫുഡ് കുറയ്ക്കാം

മഴക്കാലത്ത് വൃത്തി പരമപ്രധാനമാണ്. പരിസരശുചിത്വമില്ലാത്ത ഇടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തും. മഴക്കാലത്ത് അന്തരീക്ഷ താപനില വളരെ കുറഞ്ഞ സമയമായതിനാൽ ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമുൾപ്പടെയുള്ള സൂക്ഷ്മജീവികളുടെ വളർച്ച വേഗത്തിലാകും. വൃത്തിയില്ലാത്ത ചുറ്റുപാടിൽനിന്നും ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധ ഉണ്ടാകാനിടയാക്കും. അതിനാൽ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡും പുറമെനിന്നുള്ള ഭക്ഷണവും പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

കഴുകി ഉപയോഗിക്കാം

ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പ് പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ഇറച്ചി എന്നിവയെല്ലാം കൃത്യമായും കഴുകി വൃത്തിയാക്കണം. മഴക്കാലത്ത് പച്ചക്കറികളിൽ, പ്രത്യേകിച്ച് ഇലക്കറികളിൽ സൂക്ഷ്മജീവികൾ ധാരാളമായുണ്ടാകും. അതിനാൽ, അവ പാകം ചെയ്യുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കണം. പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അവയിൽ മുറിപ്പാടുകൾ ഉണ്ടെങ്കിൽ അവ വാങ്ങാതിരിക്കണം. 

മഴക്കാലത്ത് നമ്മുടെ മെനുവില്‍ ഉള്‍പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍

പച്ചക്കുരുമുളക്: പച്ചക്കുരുമുളകില്‍ പൈപ്പറിന്‍ എന്ന ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യഗുണങ്ങലുള്ള ഘടകമാണിത്. വിറ്റാമിന്‍ സി, കെ എന്നിവയും ഇതില്‍ ഗണ്യമായ അളവില്‍ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളെ നിര്‍ജ്ജീവമാക്കി ഗുരുതരമായ രോഗങ്ങളെ തടയാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും പച്ചക്കുരുമുളകില്‍ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്തുന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിച്ച് ഗ്യാസ് കുറയ്ക്കാന്‍ ഇവക്ക് കഴിയും. ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിലൂടെ ഭക്ഷ്യവിഷബാധയുടെ സാധ്യത കുറയ്ക്കാന്‍ കഴിയുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങളും ഇതിനുണ്ട്.

പഴവര്‍ഗങ്ങള്‍: പീച്ച്, പ്ലംസ്, ചെറി, ഞാവല്‍, മാതളനാരകം (ഉറുമാമ്പഴം) തുടങ്ങിയ സീസണല്‍ പഴങ്ങളില്‍ വിറ്റാമിന്‍ എ, സി, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഗണ്യമായി അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലുമൊക്കെ ദിവസവും കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ വഴിയോര കച്ചവടക്കാരില്‍ നിന്ന് മുന്‍കൂട്ടി കട്ട് ചെയ്ത പഴങ്ങളും ജ്യൂസുകളും കഴിക്കുന്നത് ഒഴിവാക്കുക.

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണം കഴിക്കുക

മത്തങ്ങ, ആര്യവേപ്പ് മുതൽ കയ്പക്ക വരെയുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ മൺസൂണിൽ കഴിക്കണം. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള മാറ്റവും നിരവധി ബാക്ടീരിയകളുമായുള്ള സമ്പർക്കവും മൂലം രോഗങ്ങൾ ഓരോ കോണിലും ഒളിഞ്ഞിരിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ചേരുവകൾ അടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. നിങ്ങളുടെ ദിനചര്യയിലെ മറ്റൊരു മികച്ച കൂട്ടിച്ചേർക്കലാണ്, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള നിരവധി ഔഷധ ചായകൾ കുടിക്കുന്നത്. ഇത് നിങ്ങളുടെ ശരീരം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment