പാകിസ്ഥാനിൽ 3 ദിവസത്തിനിടെ മൂന്നാമത്തെ ഭൂചലനം
പാകിസ്ഥാനിൽ വീണ്ടും ഭൂചലനം. ഇന്ന് ഉച്ചയ്ക്ക് 1.26നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ന് ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
ഇക്കഴിഞ്ഞ ശനിയാഴ്ച പാകിസ്ഥാനിൽ തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. രാവിലെ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യം രേഖപ്പെടുത്തിയത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ന് വീണ്ടും ഭൂകമ്പം ഉണ്ടായതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
English Summary: In just three days, Pakistan faces its third earthquake