ഭൂമിയിൽ ചൂട് കൂടുന്നതായി റിപ്പോർട്ട്.ശരാശരി താപനില റെക്കോർഡിൽ എത്തി എന്നും അമേരിക്കൻ കാലാവസ്ഥാ ഏജൻസിയായ യു.എസ് നാഷനൽ സെന്റർ ഫോർ എൺവിയോൺമെന്റൽ പ്രഡിക്ഷൻ. 22 രാജ്യങ്ങളിൽ കൂടിയ താപനില 50 ഡിഗ്രി രേഖപ്പെടുത്തി. ജൂലൈ 3 ന് ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ ദിനമായിരുന്നുവെന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നു. ആഗോള തലത്തിൽ ജൂലൈ 3 ന് ശരാശരി താപനില 17.01 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.2016 ഓഗസ്റ്റിലായിരുന്നു നേരത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 16.92 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്നത്തെ ചൂട്.
ഉത്തരാർധ ഗോളത്തിൽ വേനൽക്കാല സീസണാണിപ്പോൾ.ഉത്തരാർധ ഗോളത്തിൽ വേനൽ ചൂടിൽ വർധനവ് രേഖപ്പെടുത്തിയതാണ് ശരാശരി താപനില കൂടാൻ കാരണം. 40 ഡിഗ്രിക്ക് മുകളിൽ ചൂട് വർദ്ധിച്ചതിനെ തുടർന്ന് മരണവും വർധിച്ചു.
കാലിഫോർണിയയിലാണ് ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട് ഔദ്യോഗികമായി റെക്കോർഡ് ചെയ്തത്. 56.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനില. കാലിഫോർണിയയിലെ ഡെത്ത് വാലിയിൽ 1913 ലാണ് ഇത്രയും ചൂട് രേഖപ്പെടുത്തിയത്.
1931 ൽ ആഫ്രിക്കയിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് തുനീഷ്യയിലെ കെബിലിയിൽ ആണ്. 55 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയ താപനില. 1931 ലാണ് ഇതു റെക്കോർഡ് ചെയ്തത്. ഏഷ്യയിൽ ഏറ്റവും കൂടുതൽ താപനില റെക്കോർഡ് ചെയ്തത് 2017ലാണ്. ഇറാനിൽ 54 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്ന് രേഖപ്പെടുത്തയത്.
യൂറോപ്പിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് 2021 ഓഗസ്റ്റ് 11 നാണ്. 48.8 ഡിഗ്രി സെൽഷ്യസ് ആണ് ഇറ്റാലിയൻ ദ്വീപായ സിസിലിയിൽ രേഖപ്പെടുത്തിയത്. ബ്രിട്ടനിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് 2022 ജൂലൈ 19 ന് നാണ്. 40.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.